mehandi new

പാത്തുമ്മയും ഭർത്താവ് കൊച്ചുണ്ണിയും മകൾ ഖദീജയും.. ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ പുസ്തകങ്ങളിൽ നിന്നിറങ്ങി ലൈബ്രറിയിൽ എത്തിയപ്പോൾ

fairy tale

പുതുപൊന്നാനി: പാത്തുമ്മയും ഭർത്താവ് കൊച്ചുണ്ണിയും മകൾ ഖദീജയും, മജീദും സുഹറയും ഉൾപ്പെടുന്ന ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ  പുതുപൊന്നാനി ചിന്ത ലൈബ്രറി സന്ദർശിച്ചു. ബഷീർ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി  പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്‌കൂളിലെ വിദ്യാർഥികളാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമിട്ട് ലൈബ്രറി സന്ദർശിക്കാനെത്തിയത്. സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സിയുടെ നേതൃത്വത്തിലാണ് പാത്തുമ്മയും ഖദീജയുമെല്ലാം ഉൾപ്പെടുന്ന സംഘം ലൈബ്രറിയിലെത്തിയത്. ചിന്ത ലൈബ്രറി അംഗം പാലക്കൽ അബൂബക്കറിന്റെ നേതൃത്വത്തിൽ വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കണ്ടും കേട്ടും തൊട്ടറിഞ്ഞും പുസ്‌ത‌കങ്ങൾ വായിച്ചുമാണ് സംഘം മടങ്ങിയത്. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട്, അധ്യാപകരായ നുസ്രത്ത് ബീഗം, സിനി ജോൺസ്, എം.വി. നിമിത, പി. ഫാത്തിമ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

planet fashion

ഫോട്ടോ : പുതുപൊന്നാനി ചിന്ത ലൈബ്രറി സന്ദർശിക്കുന്ന ബഷീർ കൃതികളിലെ കഥാപാത്രങ്ങളായ പുതുപൊന്നാനി ഗവ. ഫിഷറീസ് സ്‌കൂളിലെ വിദ്യാർഥികൾ

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.