mehandi new

പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് 5 വയസ് ; ശരത്ത് ലാൽ – കൃപേഷ് രക്തസാക്ഷി ദിനം ആചരിച്ചു

fairy tale

പൂക്കോട് : കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കല്ല്യോട്ട് പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് 5 വയസ് തികയുന്നു. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ശുഹൈബ് രക്തസാക്ഷിത്വ അനുസ്മരണവും നടത്തി. കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സറൂഖ് എ എസ് ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡൻ്റ് ഡിവൈൻ ഡേവിസ് അധ്യക്ഷത വഹിച്ചു.

planet fashion

കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ആൻ്റോ തോമസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് സിബിൽ ദാസ്, നേതാക്കളായ ഷാനിർ, ആഷിഖ് ചേറ്റുവ, വിശാഖ് വിശ്വനാഥ്, സജീവൻ, സ്റ്റാൻജോ, ശ്രീകാന്ത്, നിധിൻ, അഖിൽ ദാസ്, മനീഷ്, ഖാസിം, തോംസൺ,  ബോബി തോമസ്, എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.