mehandi new

പുസ്തകപ്പുര: കാലം രേഖപ്പെടുത്താനിരിക്കുന്ന ചരിത്ര ഉദ്യമം – ഷാജു പുതൂർ

fairy tale

ചാവക്കാട് : വരുംകാലങ്ങളിൽ തൃശ്ശൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന മികച്ച ഉദ്യമമാണ് പുസ്തകപ്പുരയെന്ന് എഴുത്തുകാരൻ ഷാജു പുതൂർ. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് വിദ്യാലയങ്ങൾ വഴി വായനയിൽ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് പുസ്തകങ്ങൾ സൗജന്യമായി നൽകുന്ന ‘വീട്ടിൽ ഒരു വായനശാല’ എന്ന പുസ്തകപ്പുര പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും വ്യത്യസ്ത വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ അവരിലേക്ക് എത്തിക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പുസ്തകപ്പുര ചെയർമാൻ ഡോ. എൻ ആർ ഗ്രാമപ്രകാശ് പറഞ്ഞു. ഷാജു പുതുർ എഴുതിയ പുസ്തകങ്ങൾ പുസ്തകപ്പുര പദ്ധതിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ കെ എസ് ശ്രുതി അധ്യക്ഷത വഹിച്ച ചടങ്ങിൽ  പുസ്തകപ്പുര കോഡിനേറ്റർ ഡോ. കെ. ആർ ബീന, സജീവ് നമ്പ്യാത്ത് എന്നിവർ സംസാരിച്ചു. യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും മൂന്നാംഘട്ടത്തിലെ 10 പുസ്തകങ്ങൾ വീതം കൈമാറി.

Ma care dec ad

Comments are closed.