
തിരുവത്ര : പുത്തൻകടപ്പുറം ജി.എഫ്.യൂ.പി സ്കൂളിൽ സ്വയം പ്രതിരോധ പരിശീലന ക്ലാസ് പ്രധാന അധ്യാപിക പി. കെ റംലബീവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.കെ ജാസ്മിൻ അധ്യക്ഷത വഹിച്ചു. സർവ്വ ശിക്ഷ കേരള ബി.ആർ.സി ചാവക്കാടിന്റെ നേതൃത്വത്തിൽ എൽ.പി, യൂ.പി വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകുന്നതാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി. കരാട്ടെ അധ്യാപകൻ അഭിഷേക് പരിശീലനം നൽകി. അധ്യാപകരായ എം.കെ സലീം, കെ.ബി പ്രിയ എന്നിവർ സംസാരിച്ചു. അമ്പതോളം പെൺകുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.

Comments are closed.