mehandi new

പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂൾ 105-ാം വാർഷികം ആഘോഷിച്ചു

fairy tale

തിരുവത്ര : ഒരു നൂറ്റാണ്ടിലധികമായി  പതിനായിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന്  മുന്നേറുന്ന പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിന്റെ 105-ാം വാർഷിക ആഘോഷം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.   വൈസ് ചെയർമാൻ  കെ കെ  മുബാറക്ക് അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ് പി കെ റംല ടീച്ചർ സ്വാഗതം ആശംസിച്ചു. സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് ക്രിയേറ്റീവ് ചൈൽഡ് വിത്ത് ഡിസെബിലിറ്റി  2023, വനിതാ ശിശു വികസന വകുപ്പ് ഉജ്ജ്വല ബാല്യ പുരസ്കാരം 2021 എന്നിവയ്ക്ക് അർഹനായ മാസ്റ്റർ അബ്ദുൽ ഹാദി  വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവേ എൻഡോമെന്റ് വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി  ജാസ്മിൻ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.  കൗൺസിലർമാരായ പി കെ രാധാകൃഷ്ണൻ,  ഷാഹിത പേള, എ ഇ ഒ രവീന്ദ്രൻ മാസ്റ്റർ, ബി പി സി ഷൈജു മാസ്റ്റർ,  പിടിഎ പ്രസിഡണ്ട് എൻ ഷഹീർ, സ്റ്റാഫ് പ്രതിനിധി ലിൻസി ടീച്ചർ,  കെ എസ് താഹിർ ലാസിയോ, പിഎം അജിത്ത് സൂര്യ, സഫർഖാൻ ചലഞ്ചേഴ്സ്, റാഫി ലിയോൺ, എ ഐ ഹിഷാം ആൽബിയൻസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കെ ബി പ്രിയ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി.

planet fashion

Jan oushadi muthuvatur

Comments are closed.