mehandi new

സമേതം ചാവക്കാട് മുനിസിപ്പൽ തല മത്സരത്തിൽ പുത്തൻകടപ്പുറം ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂളിന് ഒന്നാം സ്ഥാനം

fairy tale

ചാവക്കാട് : നാടിന്റെ ഇന്നലകളിലേക്ക്, മുതിര്‍ന്നവരുടെ ഓര്‍മ്മകളിലൂടെ  ഗവ:ഫിഷറീസ് യു പി സ്കൂൾ വിദ്യാർത്ഥികൾ  നടത്തിയ ചരിത്രാന്വേഷണമാണ് “സമേതം 2024” ൽ പുത്തൻകടപ്പുറം ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. വിശ്വാസവും സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലുകളും അവയിലെ കലാപരതയും ജീവിതവും കണ്ടറിഞ്ഞു,  സ്വാതന്ത്ര സമരഭൂവില്‍  ഗ്രാമത്തിലെ മനുഷ്യരുടെ ആത്മാര്‍പ്പണ ചരിതങ്ങള്‍ കേട്ടറിഞ്ഞ്,  നാടിന്റെ വിദ്യാഭ്യാസ ചരിത്രവും കാര്‍ഷിക പാരമ്പര്യവും അറിഞ്ഞുള്ള പുത്തൻകടപ്പുറം ഗ്രാമത്തിന്റെ ഗൃഹാതുരതയിലേക്ക് നടത്തിയ ചരിത്രയാത്ര.

വിദ്യാർത്ഥികളായ സഫ മർവ (ലീഡർ ),  എൽ ശ്രീഷ, സി എസ് സിനാൻ, കെ എസ് സിനാൻ, അമർ സായിം, അനീസ്, സൽമാൻ ഫാരിസ്, ഉമ്മുൽ ഹയ എന്നിവർക്കൊപ്പം  ഗൈഡ് കെ ബി പ്രിയ, പ്രധാനാധ്യാപിക പി കെ റംല, എം കെ അബ്ദുൽ സലീം എന്നിവര്‍ ചരിത്ര യാത്രയിൽ പങ്കെടുത്തു.

 

Royal footwear

Comments are closed.