mehandi new

രാധാകൃഷ്ണന്‍ കാക്കശ്ശേരി നവതിയുടെ നിറവിൽ – ചാവക്കാട് നഗരസഭയും പ്രസ്സ് ഫോറവും ആദരിച്ചു

fairy tale

planet fashion

ചാവക്കാട്: നവതിയുടെ നിറവിലെത്തിയ പ്രമുഖ സാഹിത്യകാരന്‍
രാധാകൃഷ്ണന്‍ കാക്കശ്ശേരി മാസ്റ്ററെ ചാവക്കാട് നഗരസഭയും ചാവക്കാട് പ്രസ്സ് ഫോറം പ്രവർത്തകരും ആദരിച്ചു.
ചാവക്കാടിന്റെ സാംസ്കാരിക മുഖമായ രാധാകൃഷ്ണൻ കാകശ്ശേരിയുടെ 90-)0ജന്മദിനമായിരുന്നു ഇന്നലെ. നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹം തൊണ്ണൂറാം വയസ്സിലും സാംസ്കാരിക രംഗത്തെ നിറസാനിധ്യമാണ്.

നഗരസഭയുടെ ആദരം ചെയർപേഴ്സൺ ഷീജപ്രശാന്ത് നൽകി. വൈസ് ചെയർമാൻ കെ കെ മുബാറക്, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിനസലീം, പി എസ് അബ്ദുൽ റഷീദ്, അഡ്വ:മുഹമ്മദ്‌ അൻവർ, ബുഷറ ലത്തീഫ്, പ്രസന്ന രണദിവ്, കൗസിലർമാരായ കെ വി സത്താർ, എം ബി പ്രമീള, ഫൈസൽ കനാംമ്പുള്ളി, അക്ബർ കോനോത്, കെ പി രഞ്ചൻ, കെ വി ഷാനവാസ്, ഉമ്മുഹുസ്സൈൻ, പ്രിയ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു

പ്രസ് ഫോറത്തിനു വേണ്ടി പ്രസിഡന്റ് റാഫി വലിയകത്ത് രാധാകൃഷ്ണന്‍ മാസ്റ്ററെ പൊന്നാട അണിയിച്ചു. ജന. സെക്രട്ടറി ജോഫി ചൊവ്വന്നൂര്‍, അംഗങ്ങളായ ക്ലീറ്റസ് ചുങ്കത്ത്, ശിവജി നാരായണന്‍, എം വി ഷക്കീല്‍, മുനേഷ്, കെ. എസ്. പാര്‍വതി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭാര്യ കണിയാശേരി വിലാസിനിയുടെ വിയോഗത്തെ തുടർന്ന് നവതി ആഘോഷങ്ങളില്ല. കഴിഞ്ഞ മാസമായിരുന്നു ഭാര്യയുടെ മരണം. വീട്ടിൽ ചെന്ന് കണ്ടാണ് മാഷെ ആദരിച്ചത്.

രാധാകൃഷ്‌ണൻ കാക്കശേരിയുടെ എൺപതാം പിറനാളിനോടാനുബന്ധിച്ച് പത്തു വർഷം മുൻപ് ചാവക്കാട്ഓൺലൈൻ പ്രസിദ്ധീകരിച്ച ലേഖനം താഴെ വായിക്കാം.

Macare health second

Comments are closed.