mehandi new

വായിച്ചു വളരുക : പി എന്‍ പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു

fairy tale

തിരുവത്ര : വായിച്ചുവളരുക എന്നാഹ്വാനം ചെയ്‌ത്, വായനയുടെ മാധുര്യത്തെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ പി എന്‍ പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു.  പുത്തൻകടപ്പുറം ജി.എഫ്. യു.പി സ്കൂളിൽ നടന്ന വായന ദിനാചരണം ഹെഡ്മിസ്ട്രസ് പി കെ റംലബീവി ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപിക എം കെ ജാസ്മിൻ അധ്യക്ഷത വഹിച്ചു.  കവിയത്രിയും മുൻ പ്രധാന അദ്ധ്യാപികയുമായ ടി എ ഗിരിജ, അധ്യാപകരായ ജിൻസി, ലിൻസി, റജില, സയന, ഷീജ എന്നിവർ പ്രസംഗിച്ചു.

planet fashion

വായന മാസാചര ണത്തിന്റെഭാഗമായി ഓരോ വിദ്യാർത്ഥികളുടെയും ജന്മദിനത്തിൽ രണ്ട് ബുക്ക് വീതം സ്കൂൾ ലൈബ്രറിക്ക് നൽകുക, വീടുകളിൽ നിന്ന് പുസ്തക സമാഹരണ യജ്ഞം, പി എൻ പണിക്കർ അനുസമരണം, അസെംബ്ലിയിൽ  അമ്മ വായന തുടങ്ങിയ പ്രവർത്തങ്ങൾ നടത്തുവാനും തീരുമാനിച്ചു.

Macare 25 mar

Comments are closed.