mehandi new

കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു

fairy tale

ചാവക്കാട് : കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു. ദേശീയ ഹരിത സേന, കേരള ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, വനം – പരിസ്ഥിതി  കാലാവസ്ഥ വ്യതിയാന വകുപ്പ് എന്നിവ സംയുക്തമായി ദേശീയ പരിസ്ഥിതി പഠന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു.

ചാവക്കാട് കടലോരത്തെ മത്സ്യ കേന്ദ്രങ്ങൾ, വിനോദ സ്ഥലങ്ങൾ, അഴിമുഖം, കണ്ടൽ കാടുകൾ, കടലാമ സംരക്ഷണ ഹാച്ചറികൾ, ചാവക്കാട്ടെ മാംഗോസ്റ്റിൻ തോട്ടം എന്നിവ സന്ദർശിച്ചു. കടൽ സംരക്ഷണം, കടലിലേയും തീരത്തേയും വന്യജീവി സംരക്ഷണം, കടൽ വിനോദങ്ങൾ, കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ, കടൽ  പായലുകൾ തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ദർ ക്ലാസ്സുകൾ നയിച്ചു.

ഡോ. ജെയിൻ ജെ. തേറാട്ടിൽ, ഡോ. ജിയൊേ ജോസഫ്, കുട്ടി എടക്കഴിയൂർ,  സലിം ഐ ഫോക്കസ്, മധു എം വി എന്നിവർ സംസാരിച്ചു.

മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ.കെ അക്ബർ സഹവാസ ക്യാമ്പ് ഉദ്ഘാനം ചെയ്തു. ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി അബ്രാഹം അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മുഖ്യാഥിതിയായി.

ഹരിത സേന ജില്ലാ കോഡിനേറ്റർ എൻ.ജെ.ജെയിംസ്, കുരിയൻ ജെയ്ക്കബ്, മനോഹിത് എന്നിവർ സംസാരിച്ചു. തൃശൂർ ജില്ലയിലെ 35 സ്കൂളുകളിൽ നിന്നായി 50 പേർ പങ്കെടുത്തു.

Royal footwear

Comments are closed.