mehandi new

ക്ലാസ് ടൈമിൽ സ്കൂളിൽ എസ് എഫ് ഐ പ്രോഗ്രാം – കടപ്പുറം ഗവണ്മെന്റ് ഫിഷറീസ് സ്ക്കൂളിലേക്ക് എം.എസ്.എഫിന്റെ പ്രതിഷേധ പ്രകടനം

fairy tale

കടപ്പുറം:  ക്ലാസ് ടൈമിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കടപ്പുറം ഗവൺമെൻറ് ഫിഷറീസ് യു.പി സ്ക്കൂളിൽ  എസ്.എഫ്.ഐ പരിപാടി  സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയങ്ങാടി ഫിഷറീസ് യു. പി. സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.  രാഷ്ട്രീയ സംഘടനാ പരിപാടികൾ സ്ക്കൂളുകളിൽ നടത്തെരുതെന്ന നിയമം ലംഘിച്ചു കൊണ്ടാണ് സ്കൂളിലെ പ്രധാനാധ്യാപകൻ ബിജുവിന്റെ അനുമതിയോട് കൂടി എസ്.എഫ്.ഐ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ പങ്കെടുക്കുകയും ചെയ്തു.  നിയമ ലംഘനം നടത്തിയ ഹെഡ്മാസ്റ്ററെ സസ്പെൻഡ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എം.എസ്.എഫ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. 

planet fashion

ചാവക്കാട് ഡിസ്ട്രിക്റ്റ് എഡ്യുക്കേഷൻ ഓഫീസർ ഇൻചാർജിനു എം.എസ്.എഫ് പരാതി നൽകി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ബി. കെ. സുബൈർ തങ്ങൾ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷനാഹ് ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.ആർ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ.അഷ്ക്കർ അലി, ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി, അഡ്വ.  മുഹമ്മദ് നാസിഫ്, എം.എസ്.എഫ് നേതാക്കളായ ഷഹീർ കടവിൽ, ഉമ്മർ, ഇഹ്സാൻ തങ്ങൾ, മുസ്തഫ പുതിയങ്ങാടി, നബീൽ, വി.എം. മുക്താർ, ഫർഹാൻ കടവിൽ, അനസ്, ഇക്രാം തങ്ങൾ, നവാഫ് ഇടശ്ശേരി, മുസമ്മിൽ, ഫംനാസ് എന്നിവർ സംബന്ധിച്ചു. ജാഫർ ജലാലുദ്ധീൻ സ്വാഗതം ട്രഷറർ ഹുസൈൻ കറുകമാട് നന്ദിയും പറഞ്ഞു

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.