mehandi new

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെള്ളി – ആൻസി സോജൻ നാട്ടികയുടെ നേട്ടം

fairy tale

നാട്ടിക : ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജമ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേടി നാട്ടികയുടെ അഭിമാനമുയർത്തി ആൻസി സോജൻ. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ നാട്ടിക പന്ത്രണ്ടാം കല്ലിൽ എടപ്പുള്ളി വീട്ടിൽ സോജൻ ജാൻസി ദമ്പതികളുടെ മകളാണ് ആൻസി സോജൻ. തൃപ്രയാർ സെന്ററിൽ ഓട്ടോ ഓടിക്കുന്ന സോജൻ ഒരു നല്ല കായിക പ്രേമിയാണ്.

planet fashion

നാട്ടിക സ്പോർട്സ് ആക്കാദമിയിലൂടെ വളർന്നു വന്ന ആൻസി സ്കൂൾ തലം മുതൽ കായിക മത്സരങ്ങളിൽ സജീവ മായിരുന്നു.
കെ എം യു പി സ്കൂൾ, ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ നാട്ടിക, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിലായിരുന്നു ആൻസിയുടെ വിദ്യാഭ്യാസം.
നാട്ടിക സ്പോർട്സ് അക്കാദമി പരിശീലകൻ സനോജ് എന്ന കണ്ണൻ മാഷാണ് ആൻസിയുടെ ലോങ്ങ്‌ ജമ്പിലുള്ള കഴിവ് തിരിച്ചറിയുകയും തുടർന്ന് ലോങ്ങ്‌ ജമ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതും.
കണ്ണൂർ സ്വദേശി അനുപ് ജോസഫിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം.

ആൻസി കുടുംബത്തോടൊപ്പം

പിതാവ് സോജന് സ്കൂൾ പഠന കാലത്തെ കായിക മത്സരാനുഭവം മാത്രമേ ഉള്ളൂ വെങ്കിലും ലോങ്ങ്ജമ്പ്, ട്രിപ്പിൾ ജമ്പ്, ഹൈ ജമ്പ്, പോൾവോൾട്ട് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്.
മാതാവ് ജാൻസി കൺസ്യൂമർ ഫെഡിൽ താത്കാലിക ജീവനക്കാരിയാണ്.
നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ ആൻസിയുടെ അനിയത്തി അഞ്ജലി നാളെ കുന്നംകുളത്ത് ആരംഭിക്കുന്ന ജില്ലാ സ്പോർട്സ് മീറ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ മീറ്റിൽ ജൂനിയർ വിഭാഗം ചാമ്പ്യൻ പട്ടം അഞ്ജലി സ്വന്തമാക്കിയിട്ടുണ്ട്.
സഹോദരൻ ഡോമനിക് ഡിഗ്രി വിദ്യാർത്ഥി.

ഏഷ്യൻ ഗെയിംസിൽ 6.73 മീറ്റർ ചാടി സ്വർണം നേടിയ ചൈനയുടെ ഷിക്കി സിയോങിന് പിന്നിൽ 6.63 മീറ്ററിലേക്ക് കുതിച്ചാണ് ആൻസി സോജൻ രണ്ടാം സ്ഥാനത്തെത്തിയത്.
വിയറ്റ്നാമിന്റെ എൻഗ യാൻ യുവേ 6.50 മീറ്ററിൽ വെങ്കലം നേടി.
മൂന്നാമത്തെ ശ്രമത്തിൽ, 6.56 മീറ്റർ രേഖപ്പെടുത്തിയ ആൻസി തന്റെ അഞ്ചാം ശ്രമത്തിൽ അത് 6.63 മീറ്ററിലേക്ക് നില മെച്ചപ്പെടുത്തിയാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
മത്സരത്തിലെ മറ്റൊരു ഇന്ത്യൻ താരം ഷൈലി സിംഗ് 6.48 മീറ്ററിൽ അഞ്ചാം സ്ഥാനത്തെത്തി.

കേരളത്തിന് വേണ്ടി ഒരു മെഡൽ നേടണം എന്ന സ്വപ്നം മാത്രമായിരുന്നു ആദ്യം. രണ്ടു വർഷം മുൻപ് ആൻസിയുടെ പ്രകടനം കണ്ടപ്പോൾ ഇന്ത്യക്കു വേണ്ടി മെഡൽ നേടണം എന്ന സ്വപ്നത്തിന് ചിറക് മുളച്ചതായി സോജൻ പറഞ്ഞു. ഇനി ഒളിമ്പിക്സ് മെഡലാണ് ലക്ഷ്യമെന്ന് ആൻസി.

Honours – Asian Games

PlaceDisciplineMarkPlaceDate
2.Long Jump6.63HOC Stadium, Hangzhou (CHN)02 OCT 2023

Honours – Asian Championships

PlaceDisciplineMarkPlaceDate
4.Long Jump6.41Supachalasai National Stadium, Bangkok (THA)14 JUL 2023

Honours – National Championships

PlaceDisciplineMarkPlaceDate
1.Long Jump6.51Kalinga Stadium, Bhubaneshwar (IND)19 JUN 2023
1.Long Jump6.49Jawaharlal Nehru Stadium, Chennai (IND)14 JUN 2022

Outdoor Long Jump

DateCompetitionCnt.ResultWindCatRacePl.ScoreRemarks
01 MAR 2022Indian Open Jumps Competitions, ThiruvanthapuramIND6.51NWIFF1.1080
13 MAR 2022Indian Grand Prix, ThiruvanthapuramIND6.55-0.5FF1.1122
04 APR 2022National Federation Cup, CH Muhammed Koya Stadium, ThenhipalamIND6.33-0.8FF2.1075
01 MAY 2022Khelo India University Games, BengaluruIND5.98+0.1FF1.994
24 MAY 2022Indian Grand Prix, BhubaneshwarIND6.350.0FF2.1075
12 JUN 2022National Inter State Senior Athletics Championships, Jawaharlal Nehru Stadium, ChennaiIND6.280.0BQ11.1060
14 JUN 2022National Inter State Senior Athletics Championships, Jawaharlal Nehru Stadium, ChennaiIND6.490.0BF1.1106
26 JUN 2022XXXII Qosanov Memorial, Central Stadium, AlmatyKAZ6.44+0.8CF1.1095
05 AUG 2022XXII Commonwealth Games, Alexander Stadium, BirminghamGBR6.25+2.3AQ17.1040
03 OCT 2022Indian National Games, GujaratIND6.05+0.6FF6.1010

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Ma care dec ad

Comments are closed.