mehandi new

പറവകൾക്കായി മൺ ചട്ടിയിൽ ദാഹജലമൊരുക്കി കുരുന്നുകൾ

fairy tale

തിരുവത്ര : പുത്തൻകടപ്പുറം ജി. എ ഫ്. യു പി സ്കൂളിൽ പറവകൾക്ക് കുടിനീർ നൽകുന്ന പദ്ധതിക്ക്  തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രെസ് പി. കെ. റംല ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ എം. കെ. ജാസ്മിൻ, എസ്. കെ പ്രിയ, ലിൻസി തോമസ്, കെ . ബി പ്രിയ, എം.കെ സലീം, കെ. എച്ച്  ഷീജ, സ്കൂൾ ലീഡർ സി വൈ മുഹമ്മദ്‌ അഖീൽ എന്നിവർ പങ്കെടുത്തു.

planet fashion

പറവകൾക്ക് ദാഹമകറ്റാൻ വിദ്യാർഥികൾ സ്കൂളിലും പരിസരങ്ങളിൽ മൺ ചട്ടിയിൽ വെള്ളം നിറച്ചു വെച്ചു. വീട്ടിന്റെ മുറ്റത്തും, പറമ്പുകളിലും പറവകൾക്ക് ദാഹമകറ്റാൻ പാത്രങ്ങളിൽ വെള്ളം നൽകുവാനും, കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന അയൽവാസികൾക്ക് കുടിവെള്ളം നൽകുവാനും, കുടിവെള്ള പ്രശ്നം അനുഭവിക്കുന്നവർ അദ്ധ്യാപകരെ വിവരം അറിയിക്കുവാനും വിദ്യാർത്ഥികൾക്ക് നിർദേശം നൽകി.

Ma care dec ad

Comments are closed.