mehandi new

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്വാലിഹ ഷൗക്കത്ത് ചുമതലയേറ്റു

fairy tale

കടപ്പുറം : ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡന്റായി മുസ്‌ലിം ലീഗ് അംഗം സ്വാലിഹ ഷൗക്കത്ത് തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് ഹസീന താജുദ്ധീൻ ധാരണപ്രകാരമുള്ള കാലാവധി പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫിസിൽ വെച്ച് നടന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഐക്യ ജനാധിപത്യ മുന്നണിക്കു വേണ്ടി മത്സരിച്ച പതിനൊന്നം വാർഡ് മെമ്പർ മുസ്‌ലിം ലീഗിലെ സാലിഹ ഷൗക്കത്ത് പത്ത് വോട്ടുകൾ നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 

planet fashion

ഇടതുപക്ഷത്തിനു വേണ്ടി മത്സരിച്ച പ്രസന്ന ചന്ദ്രന് നാല് വോട്ടുകളും ലഭിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ രാമചന്ദ്രൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച് റഷീദ്, ജില്ലാ ട്രഷറർ ആർ. വി അബ്ദുറഹീം, കമറുദ്ദീൻ, കോൺഗ്രസ്സ് നേതാവ് സി. മുസ്താകലി, കടപ്പുറം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് നളിനാക്ഷൻ, സിപി ഐ ലോക്കൽ സെക്രട്ടറി നാസർ ബ്ലാങ്ങാട്, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ അബൂബക്കർ, പി. വി ഉമ്മർകുഞ്ഞി, സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, വി. എം മനാഫ്, വി. പി മൻസൂർ അലി, യൂത്ത് ലീഗ് നേതാക്കളായ നൗഷാദ് തെരുവത്ത്, ടി. ആർ ഇബ്റാഹീം, പി. എ അഷ്‌കർഅലി, പി. കെ അലി, വെൽഫയർ പാർട്ടി ലീഡർ സാലിഹ്‌ തങ്ങൾ, കാഞ്ചന മൂക്കൻ (വൈസ് പ്രസിഡൻ്റ്) കമ്മിറ്റി), ശുഭ ജയൻ ( ചെയർപേഴ്സൺ, ആരോഗ്യം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി), പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, മുഹമ്മദ് നാസിഫ്, എ വി അബ്ദുൽ ഗഫൂർ, റാഹില വഹാബ്, തൗഫീഖ് പി എച്ച്, സുനിത പ്രസാദ് എന്നിവർ ആശംസകൾ നേർന്നു.

 

Ma care dec ad

Comments are closed.