mehandi new

അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു – വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് സംഭവം

fairy tale

വടക്കേകാട് : അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു. പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപിക  തൃശൂർ വടക്കേകാട് സ്വദേശി ബീവി കെ ബിന്ദു(53) ആണ് മരിച്ചത്. ഉച്ച ഭക്ഷണത്തിന് ശേഷം വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

planet fashion

വടക്കേക്കാട് കല്ലൂർ പള്ളിയുടെ അടുത്ത് താമസിക്കുന്ന കീക്കോട്ട് സയ്യിദ്  ഹൈദ്രോസ് തങ്ങളുടെ (ആറ്റുപുറം) മകളും  സയ്യിദ് ഹാരിസ് തങ്ങളുടെ(അക്ഷര കോളജ്) സഹോദരിയുമാണ്.  ഖബറടക്കം നാളെ കാലത്ത് 9 മണിക്ക് കല്ലൂർ പളളി ഖബർസ്ഥാനിൽ. സയ്യിദ് ആദിൽ ഏക മകനാണ്.

Unani banner ad

Comments are closed.