mehandi new

തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല

fairy tale

ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ തെരുവു നായകൾ അഴിഞ്ഞാടുമ്പോൾ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ ഭരണാധികാരികൾ നടത്തുന്ന ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ല ഇത് പ്രതിഷേധാർഹമാണ്.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും, ജില്ലാ കലക്ടർക്കും പരാതി നൽകുമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം പറഞ്ഞു.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare health second

Comments are closed.