mehandi new

ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി

fairy tale

ഷാർജ : ചാവക്കാട്. തിരുവത്ര കോട്ടപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി. കാട്ടിലകത്ത് സിദ്ധി മകൻ ഹർഷാദ് (30) ആണ് മരിച്ചത്. 

planet fashion

ശ്വാസം മുട്ടിനെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹർഷാദ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. സഹോദരൻ റസാഖിന്റെ കൂടെയായിരുന്നു താമസം. വീണ്ടും ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ അൽഖാസിമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു. മാതാവ് : പരേതയായ താബൂബത്ത്.  ഭാര്യ:   സഫീറ. മക്കൾ: ഹെൻസ, സെൻഹ. സഹോദരങ്ങൾ: റസാഖ്. ഷമീറ.

Macare 25 mar

Comments are closed.