mehandi new

യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി – മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

fairy tale

ചാവക്കാട് : യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മാട്ടുമ്മൽ പരേതനായ വലാങ്ങര അപ്പുട്ടി മകൻ സുരേഷ് (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സുരേഷ് തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടു ദിവസമായി സുരേഷിനെ കാണാതെ വന്നപ്പോൾ സഹോദരൻ ചെന്നു നോക്കിപ്പോഴാണ് മുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.

planet fashion

ചാവക്കാട് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.  ഇൻക്വസ്റ്റ് നടത്തി മുതദ്ദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. നാളെ പോസ്റ്റു മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

പോസ്റ്റു മോർട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാവൂ. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ള തായി പോലീസ് പറഞ്ഞു.  ഭാര്യ: പ്രീതി. മകൻ: ഋഷിദേവ്

Macare health second

Comments are closed.