mehandi new

നല്ലജീവന സൈക്കിൾ റാലിക്ക് സ്വീകരണം നൽകി

fairy tale

planet fashion

ഗുരുവായൂർ : തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. പ്രകൃതി ജീവന കൂട്ടായ്മയായ ജീവയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടന്ന പരിപാടി ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ആറു വയസ്സുകാരൻ മുതൽ അറുപത്തിയെട്ടുകാരൻ വരെയുള്ള മുപ്പതംഗ സംഘം ഇന്ന് രാവിലെ ആറുമണിക്കാണ് തിരൂരിൽ നിന്നും പുറപ്പെട്ടത്. വിവിധ ഇടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചുമണിക്ക് സൈക്കിൾ യാത്ര ഗുരുവായൂരിൽ എത്തിച്ചേർന്നു. അഞ്ചു ദിവസമാണ് യാത്ര. നാളെ രാവിലെ ആറുമണിക്ക് ഗുരുവായൂരിൽ നിന്നും പുറപ്പെടുന്ന യാത്ര വൈകുന്നേരം അഞ്ചുമണിയോടെ കൊടുങ്ങല്ലൂർ അവസാനിക്കും. പിന്നീട് തൃശൂരിലേക്കും, അവിടന്ന് പട്ടാമ്പിയിലേക്കും യാത്ര തുടരും. അഞ്ചാം ദിനം പട്ടാമ്പിയിൽ നിന്നും പുറപ്പെടുന്ന സൈക്കിൾ റാലി വൈകുന്നേരം തിരൂരിൽ അവസാനിക്കും.

തിരുവനന്തപുരം, ഇടുക്കി, കണ്ണൂർ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിന്‌ പുറത്ത് നിന്നുള്ളവരും റാലിയിൽ പങ്കാളികളാണ്. സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം പാട്ടുപാടിയും വിശ്രമിച്ചും ഗ്രാമീണ വഴികളിലൂടെ നീങ്ങുന്ന യാത്ര അയാസരഹിതമായ രീതിയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ദേശീയ നീന്തൽ മത്സരത്തിൽ സ്വർണ്ണം നേടിയ നക്ഷത്രയെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.
ജീവ പ്രസിഡന്റ് അഡ്വ അന്ന അധ്യക്ഷത വഹിച്ചു. മീഡിയ കൺവീനർ കെ കെ ശ്രീനിവാസൻ, അഡ്വ രവി ചങ്കത്ത്, ഡോ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.