mehandi new

എഴുത്തും വായനയും സമൂഹത്തെ നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു – മന്ത്രി കെ രാധാകൃഷ്ണൻ

fairy tale

ഗുരുവായൂർ : സമൂഹത്തെ നയിക്കുന്നതിൽ എഴുത്തും വായനയും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കോവിഡ് കാലം എഴുത്തുകാരനാക്കി മാറ്റിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമായ മുക്കുവന്റെ ശപഥം എന്ന നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, നഗരസഭ മുൻ ചെയർമാൻ ടി.ടി.ശിവദാസൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ടി. ആര്യൻ കണ്ണന്നൂർ പുസ്തകപരിചയം നടത്തി.
ഗുരുവായൂർ സാംസ്‌കാരിക വേദി പ്രസിഡന്റ് സി.ഡി.ജോൺസൺ അധ്യക്ഷത വഹിച്ചു.

planet fashion

നഗരസഭ കൗൺസിലർമാരായ പി. വി. മധു, ശോഭ ഹരിനാരായണൻ, സംഘാടക സമിതി ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, കൺവീനർ ടി. കെ. പരമേശ്വരൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി. എൻ. മുരളി, പ്രസാദ് പട്ടണത്ത്, എം. വി. ജോൺസൺ, പി. എ. അരവിന്ദൻ, കെ. ബി. ഷൈജു, മോഹനകൃഷ്ണൻ ഓടത്ത്, എൻ. കെ. ലോറൻസ്, സി. എ. ജോസ് പോൾ എന്നിവർ സംസാരിച്ചു.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Ma care dec ad

Comments are closed.