എഴുത്ത് കാരനാക്കിയത് കോവിഡ് – മുണ്ടറക്കോട് ചന്ദ്രന്റെ മുക്കുവന്റ ശപഥം ശനിയാഴ്ച പ്രകാശനം ചെയ്യും
ഗുരുവായൂർ : കോവിഡ് കാലം എഴുത്തുകാരനാക്കിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ നോവലായ മുക്കുവന്റ ശപഥം ശനിയാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 4 മണിക്ക് നഗരസഭ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ആദ്യ കോപ്പി ഏറ്റുവാങ്ങും. കണ്ണന്നൂർ ടി.ആര്യൻ പുസ്തക പരിചയം നടത്തും. എൻ. കെ. അക്ബർ എം. എൽ. എ മുഖ്യപ്രഭാഷണം നടത്തും. എ. സി. പി കെ. ജി. സുരേഷ് മുഖ്യാതിഥിയായിരിക്കും.
കാൽ നൂറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ കോവിഡിനെ തുടർന്നുണ്ടായ അടച്ചിടൽ കാലത്തെ വിരസതയകറ്റാനാണ് മുണ്ടറക്കോട് ചന്ദ്രൻ എഴുത്ത് തുടങ്ങിയത്. ആദ്യമായി എഴുതിയ എന്റെ മോൾ എന്ന നാടകം എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ സുരേന്ദ്രൻ മങ്ങാടും ആകാശത്തിലേക്കുള്ള വഴികൾ എന്ന നോവൽ മന്ത്രി കെ. രാജനും പ്രകാശനം ചെയ്തിരുന്നു. ബാല്യ കാലത്ത് അഭ്യസിച്ച ചെണ്ട, ഉടുക്ക്, മൃദംഗം, പുല്ലാങ്കുഴൽ, മോർസിംഗ് എന്നീ വാദ്യോപകരണങ്ങളിലും കോവിഡ് കാലത്ത് ഇദ്ദേഹം പ്രാവിണ്യം നേടിയെടുത്തു.
കലാ സാംസ്കാരിക രംഗത്തെ മികച്ച സംഭാവന കണക്കിലെടുത്ത് ഗുരുവായൂർ സാംസ്കാരിക വേദി മുണ്ടറക്കോട് ചന്ദ്രനെയും ക്ഷേത്ര നഗരിയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും ആദരിക്കും. ഭാരവാഹികളായ അഭിലാഷ് വി ചന്ദ്രൻ, സി. ഡി. ജോൺസൺ, പി. എ. അരവിന്ദൻ, ടി. കെ. പരമേശ്വരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )
Comments are closed.