ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ മരിച്ചു

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളിന്ന് പടിഞ്ഞാറു ഭാഗം മരക്കമ്പനി റോഡിൽ താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ മൊയ്തീൻ മകൻ അഷ്ക്കർ ( 39)ബാംഗ്ലൂരിൽ വെച്ച് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു അഷ്‌കർ. ഒരു മാസം മുൻപാണ് നാട്ടിൽ വന്നുപോയത്. ബാംഗ്ലൂരിൽ താമസിച്ചിരുന്ന കുടുംബത്തെ നാട്ടിൽ കൊണ്ടുവന്നാക്കി പോയതായിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് മരണവിവരം ലഭിച്ചത്.
താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ : ഷംന.
മക്കൾ : ഫാത്തിമ്മത്ത് സുഹറ, അലി ഇഹ്സാൻ.
സഹോദരങ്ങൾ : അക്ബർ, അബൂഷാം, ഷിഹാബ്, സൗദാബി, റുഹാലത്ത്, പരേതയായ പാത്തുമാമ.
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഖബറടക്കം പിന്നീട്.

Comments are closed.