mehandi new

ഇന്ധന വില വർധന-പെട്രോൾ അടിച്ചവർക്ക് ടാക്സ് തുക തിരികെ നൽകി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

fairy tale

ചാവക്കാട് : ഇന്ധനവില വർദ്ധവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പെട്രോൾ പമ്പിന് മുന്നിലും പൂക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ പെട്രോൾ പമ്പിനുമുന്നിലും യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ടാക്സ് പേ ബാക്ക് സമരത്തിന്റെ ഭാഗമായി വാഹനത്തിൽ ഇന്ധനം നിറക്കാൻ വന്ന അഞ്ചു പേർക്ക് പെട്രോളിന്റെ ഒരു ലിറ്ററിൻമേലുള്ള 55 രൂപയുടെ നികുതി പണം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തിരിച്ചു നൽകി.

ചാവക്കാട് നടന്ന പ്രതിഷേധ സമരം യു.ഡി.എഫ് കൺവീനർ കെ. നവാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ റിഷി ലാസർ, നിസാമുദ്ധീൻ, തെബ്ഷീർ മഴുവഞ്ചേരി, ഷാരുഖ് ഖാൻ, ഇൻകാസ് ഭാരവാഹി സാദിഖ് അലി എന്നിവർ സംസാരിച്ചു.

മമ്മിയൂരിൽ നടന്ന പ്രതിഷേധ സദസ്സ് കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി വർഗീസ് ചീരൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ്‌ ടി. എ. ഷാജി അധ്യക്ഷത വഹിച്ചു. ആന്റോ തോമസ്, ബഷീർ ഹാജി, സാബു ചൊവല്ലൂർ, വി. കെ. വിമൽ എന്നിവർ സംസാരിച്ചു.
എൻ. എച്ച്‌. ഷാനിർ, ഗിരീഷ് ടി കെ. ബഷീർ പൂക്കോട്, മുഹമ്മദ് നസീം വിദ്യാധരൻ എം. കെ, സജയൻ പുന്നയിൽ എന്നിവർ നേതൃത്വം നൽകി.

Meem travels

Comments are closed.