Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂർ സിവിൽ ഡിഫെൻസിന് ബി എൻ ഐ കൂട്ടായ്മയുടെ സഹായം
ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സേനയായ സിവിൽ ഡിഫെൻസിന് ബിസിനസ് കൂട്ടായ്മയുടെ കരുതൽ. ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വ്യാപാരികളുടെ കൂട്ടായ്മയായബിസിനസ്സ് നെറ്റ്വർക്ക് ഇന്റർനാഷണൽ ഇൻഫിനിറ്റി ഗുരുവായൂർ ചാപ്റ്ററാണ് കോവിഡ്, പ്രളയം!-->…
മണത്തലയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു
ചാവക്കാട്: മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്.
ചാവക്കാട് വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു!-->!-->!-->…
എടക്കഴിയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം – കാർ യാത്രികൻ മരിച്ചു
ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂർ കാജാ സ്റ്റോപ്പിന് സമീപം സിമൻ്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പനങ്ങാട് താണിയത്ത് വീട്ടിൽ രാമനാഥനാണ് മരിച്ചത്. രാമനാഥന്റെ!-->…
മന്നലാംകുന്ന് ആഴക്കടലിൽ അജ്ഞാത മൃതദേഹം
ചാവക്കാട് : മന്നലാംകുന്ന് ആഴക്കടലിൽ മൃതദേഹം കണ്ടെന്ന വിവരത്തെ തുടർന്ന് മുനക്കക്കടവ് തീരദേശ പൊലീസ് സംഘം കടലിലേക്ക് പുറപ്പെട്ടു. വള്ളക്കാരാണ് കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. ബുധനാഴ്ച പുലർച്ചെ ചേറ്റുവ കടലിൽ മത്സ്യബന്ധനത്തിനിടയിൽ!-->…
സ്കൂൾ വാർഷികവും യാത്രയയപ്പും
ചാവക്കാട് : സെൻ്റ് തോമസ് എൽ പി സ്കൂൾ വാർഷികാഘോഷവും പ്രധാനധ്യാപികയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂളിലെ പൂർവ വിദ്യാർഥിയായ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.!-->…
ഗുരുവായൂരിൽ വീടുകളിലും കടകളിലും കവർച്ച: അന്തർജില്ലാ മോഷ്ടാവടക്കം മൂന്നുപേർ പിടിയിൽ
ഗുരുവായൂർ: കോട്ടപ്പടിയിലും തൊഴിയൂരിലും വീടുകളും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ മൂന്നുപേരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മേലില ഷെഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷ്, ഇയാളുടെ സഹായികളായ ചാവക്കാട് തിരുവത്ര കണ്ണാച്ചി!-->…
ചാവക്കാട് ആൽഫ പാലിയേറ്റീവ് കെയറിന് പുതിയ നേതൃത്വം
ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ ജനറൽ ബോഡിയും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. പ്രസിഡന്റ് എൻ. കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി. സി. മുഹമ്മദ് കോയ സ്വാഗതം പറഞ്ഞു. സുബൈദ റഷീദ് പ്രവർത്തന!-->…
ബൈക്ക് കാറിന് പിറകിലിടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക്
ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാം കല്ലിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ഒറ്റയിനി സ്വദേശികളായ ആദിൽ, സനൽ എന്നിവർക്കാണ് പരിക്കേറ്റത്.
എടക്കഴിയൂർ ആറാം കല്ല് പടിഞ്ഞാറേ സർവീസ് റോഡിൽ!-->!-->!-->…
കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കൻ മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല
ചാവക്കാട്: കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കൻ മരിച്ചു. ഇന്ന് വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ ചാവക്കാട് ബീച്ചിലാണ് സംഭവം. കടയിലേക്ക് ഒരാൾ നടന്നു പോവുന്നത് കണ്ട ബ്ലങ്ങാട് സ്വദേശി രമേശ് ഇയാളെ കരക്കെത്തിച്ചെങ്കിലും!-->…
ക്രിമിനൽ താമസിച്ചിരുന്ന വീട് ചർച്ചയാവുന്നു
പുന്നയൂർക്കുളം : സപര്യ ഗ്രാമീണ ഗ്രന്ഥശാല പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാ സമാഹാരത്തെ ആസ്പദമാക്കി ചർച്ച നടത്തുന്നു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് കമല സുരയ്യ സ്മാരക മന്ദിരത്തിൽ നടത്തുന്ന ചർച്ച ആലങ്കോട്!-->…
മുനക്കകടവ് ഫിഷ്ലാൻഡിങ് സെൻ്റർ വികസനം : ജനപ്രതിനിധികൾ ഹാർബർ സന്ദർശിച്ചു
കടപ്പുറം: കടപ്പുറം മുനക്കകടവ് ഫിഷ്ലാൻഡിങ് സെൻ്റർ വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫിന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം ഹാർബർ സന്ദർശിച്ചു.
ഹാർബർ തൊഴിലാളികളുടെയും!-->!-->!-->…
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
ചാവക്കാട്: കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ ഏറ്റവും വലിയ സംഘടനയായ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ 2026-27 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ‘ഒറ്റയ്ക്ക് നിൽക്കലല്ല, ഒരുമിച്ചു!-->…

