mehandi new
Yearly Archives

2017

ചുമട്ടുതൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഗുരുവായൂർ : ചുമട്ടുതൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണൂർ മണ്ടന്തറ ശശീധരൻ(48)ആണ് മരിച്ചn ത്. ഇന്നലെ പുലർച്ചെ മൂന്നോടെ നെന്മിനി റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെയുള്ള ഇന്റർസിറ്റി എക്‌സ്പ്രസാണ്…

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം-തീരമേഖലയിൽ മികച്ച വിജ‍യം

ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവത്ര ഫിഷറീസ് ഹൈസ്‌കൂൾ നൂറുമേനി വീണ്ടും നിലനിർത്തി. സ്വകാര്യ മേഖലയിൽ കടപ്പുറം ഫോക്കസ്, ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്, തൊഴിയൂർ റഹ്മത്ത് എന്നീ സ്കൂളുകൾക്കും നൂറുമേനി വിജയം. എല്ലാ വിഷത്തിലും…

ഷാര്‍ജ കുടുംബ സംഗമം കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു

യു എ ഇ : പ്രോഗ്രസീവ് ചാവക്കാട്   ഷാർജയിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഡി വൈ എഫ് ഐ  സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രോഗ്രസീവ് പ്രസിഡന്റ് മനാഫ് കറുകമാട് അധ്യക്ഷനായി. ബോസ് കുഞ്ചേരി, മാടമ്പി സുനി, അനിൽ മുട്ടിൽ,…

ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ച് അരി വിതരണം ചെയ്തു

എടക്കഴിയൂർ : അഫയൻസ് അസ്സോസിയേഷന്റെ ഇരുപത്തിയാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു. അരി വിതരണോദ്ഘാടനം സുരേന്ദ്രൻ മരക്കാൻ നിർവ്വഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി അഫയൻസ് അസ്സോസിയേഷന്റെ പ്രഥമ പ്രസിഡന്റ്…

200ലധികം മോഷണം നടത്തിയ പ്രതി ഗുരുവായൂരില്‍ പിടിയില്‍

ഗുരുവായൂര്‍ : ഭക്തന്‍ ചമഞ്ഞ് ക്ഷേത്രങ്ങളിലെത്തി മോഷണം നടത്തുന്ന യുവാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായായ എറണാകുളം ഈരമന മഞ്ഞപ്പിള്ളിക്കാട്ടില്‍ വാവ എന്ന് വിളിക്കുന്ന അനില്‍(37)നെയാണ്…

പ്ലാസ്റ്റിക്കിനെതിരെ – നഗരസഭയില്‍ പതിനായിരം തുണിസഞ്ചി വിതരണം

ചാവക്കാട്: പ്ലാസ്റ്റിക്കിനെതിരെ നഗരസഭയില്‍ 10,000 തുണിസഞ്ചികള്‍ വിതരണം ചെയ്തു തുടങ്ങി. നഗരസഭ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തുണിസഞ്ചിവിതരണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മണത്തലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം…

ശിഹാബ് ഒരു നന്മ വൃക്ഷം – നറുക്കെടുപ്പില്‍ ലഭിച്ച കാര്‍ സഹായനിധിയിലേക്ക് തിരികെ നല്‍കി

ചാവക്കാട് : അനാഥ കുടുംബത്തിന്റെ  സഹായ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തിയ നറുക്കെടുപ്പില്‍ ലഭിച്ച മാരുതി സ്വിഫ്റ്റ് കാര്‍  സഹായ നിധിയിലേക്ക് തിരിച്ച് നല്‍കി യുവാവ് മാതൃകയായി. ബ്ലാങ്ങാട് മടപ്പെന്‍ അബു മകന്‍ ശിഹാബാണ്  തനിക്ക് സമ്മാനമായി ലഭിച്ച…

തീരദേശത്ത് ജാഗ്രതാ നിര്‍ദേശം – ചാവക്കാട് ബീച്ചില്‍ ശക്തമായ വേലിയേറ്റം

ചാവക്കാട് : ചാവക്കാട് ബീച്ചില്‍ ശക്തമായ വേലിയേറ്റം. സൌന്ദര്യ വത്കൃത ബീച്ചിലെ വിളക്കുകാലുകളും നടപ്പാതയും വെള്ളത്തില്‍ മുങ്ങി. ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു വേലിയേറ്റം. തീരദേശത്ത് രാത്രിയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും…

ചാവക്കാട് വീണ്ടും കഞ്ചാവ് വേട്ട – തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

ചാവക്കാട്: തീരദേശത്ത്  വില്‍പ്പനക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി ചാവക്കാട് പോലീസിന്റെ പിടിയിലായി. കോയമ്പത്തൂര്‍ ഉക്കടം കുനിയമുത്തൂര്‍ അണ്ണാകോളനിയില്‍ അബ്ദുള്‍ റസാഖി(42)നെയാണ് ചാവക്കാട് സി.ഐ. കെ.ജി.സുരേഷിന്റെ…

വട്ടേക്കാട് സലഫി സെന്‍റെർ ഉദ്ഘാടനം നാളെ

ചാവക്കാട്: അടിതിരുത്തി വട്ടേക്കാട് സലഫി സെന്‍റെർ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം 3.30ന് കെ.എന്‍.എം സംസ്ഥാന  പ്രസിഡൻറ് ടി.പി അബ്ദുള്ള കോയ മദനി  സലഫി സെൻറർ ഉദ്ഘാടനവും അസര്‍…