mehandi banner desktop

വോട്ട് ചെയ്ത് മടങ്ങിയെത്തിയയാൾകുഴഞ്ഞു വീണു മരിച്ചു

fairy tale

ഗുരുവായൂർ: വോട്ടു ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ 82 കാരൻ കുഴഞ്ഞു വീണു മരിച്ചു. തിരുവെങ്കിടം ‘മുരളീരവ’ത്തിൽ ചങ്കത്ത് ശിവദാസ മേനോനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 നാണ് തിരുവെങ്കിടം എൽ പി സ്കൂളിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോയത്. മടങ്ങിയെത്തി ഒരു മണിക്കൂർ കഴിഞ്ഞ് ഭക്ഷണം കഴിച്ച ശേഷം ബാത്ത് റൂമിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു.

planet fashion

ഭാര്യ: രമണി ചങ്കത്ത്. മകൻ: മുരളി കൃഷ്ണൻ (കണ്ണൻ). മരുമകൾ : രശ്മി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Comments are closed.