
വാടാനപ്പള്ളി : ബംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂര മർദനത്തിനിരയായ വാടാനപ്പള്ളി സ്വദേശി മരിച്ചു. തളിക്കുളം പത്താംകല്ല് സ്വദേശിനി സുനിതയാണ് ( 47) മരിച്ചത് ബംഗളൂരുവിലെ സുലിബെലെയിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം.

ഈ മാസം മൂന്നിനാണ് സംഭവം. ബംഗളൂരുവിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന ദീപക് കൃഷ്ണൻ എന്ന മലയാളി യുവാവാണ് ക്രൂരമായി മർദിച്ചത്.
തളിക്കുളത്ത് തെരുവ്നായകള്ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന സുനിത പത്ര പരസ്യം കണ്ടാണ് ബംഗളൂരിലെത്തിയത്. സഹോദരിയുടെ മകളും ഒരു തൃശൂര്‍ സ്വദേശിനിയും കൂടെയുണ്ടായിരുന്നു. ദീപക് കൃഷ്ണന്റെ പെരുമാറ്റത്തിലെ പ്രശ്നങ്ങളും മദ്യപാനവും കാരണം ജോലി നിര്‍ത്തി പോകുകയാണെന്ന് ദീപകിനോട് സുനിത പറഞ്ഞിരുന്നു. കൂടുതല്‍ പണം വാഗ്ദാനം ചെയ്തെങ്കിലും സുനിത സമ്മതിച്ചില്ല. ഇതേതുടര്‍ന്നായിരുന്നു മര്‍ദനമെന്നു പറയുന്നു. തലച്ചോറിന് ക്ഷതമേറ്റ യുവതി അബോധാവസ്ഥയിലാവുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം.
മാസം 40,000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ സുനിതയെ ജോലിക്കായി വിളിച്ചതെന്ന് ഭര്‍ത്താവ് സിന്റൊ പറഞ്ഞു. 14 ദിവസം മുമ്പായിരുന്നു സുനിത ബംഗളൂരിലേക്ക് പോയത്.
സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം തൃശ്ശൂർ ഈസ്റ്റ് പോലീസ് നേരത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

Comments are closed.