
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ സെക്കുലർ ഹാളിൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാനി റെജി, വി അനൂപ്, രതി ജനാർദ്ദനൻ, ബിന്ദു അജിത് കുമാർ, പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, പട്ടികജാതി വികസന ഓഫീസ് അക്രെഡിറ്റഡ് ഓവർസീയർ അരുണപ്രിയ, എസ് സി പ്രമോട്ടർ എം.എം അനൂപ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ‘കുറയ്ക്കാം മൊബൈൽ സ്ക്രീൻ ടൈം, നൽകാം തലച്ചോറിന് വ്യായാമം’ എന്ന വിഷയത്തെ സംബന്ധിച്ച് ഡോ എസ്.വി ദീപ ക്ലാസ് നയിച്ചു.


Comments are closed.