mehandi banner desktop
Chavakkad online

തിരുവത്ര പുത്തൻകടപ്പുറത്ത്  യുവാവിന് മർദ്ദനമേറ്റു – മൂന്നു പേർ അറസ്റ്റിൽ

Ft

ചാവക്കാട്: മാലിന്യം വലിച്ചെറിഞ്ഞതിനെ ചൊല്ലി തർക്കം. തിരുവത്ര പുത്തൻകടപ്പുറത്ത്  യുവാവിന് മർദ്ദനമേറ്റു. പുത്തൻകടപ്പുറം ഫിഷറീസ് കോളനിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന അരയച്ചൻ നിമില്‍ (39)നാണ് മർദ്ദനമേറ്റത്.

Jan oushadi

വീടിനടുത്ത് താമസിക്കുന്ന ബന്ധുക്കളായ പിതൃ സഹോദരനും, മക്കളുമാണ് ആക്രമിച്ചത്. തന്റെ സ്ഥലത്തേക്ക് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നാണ് നിമലിനു നേരെ ആക്രമണം ഉണ്ടായതെന്ന് പറയുന്നു.

ഇരുമ്പ് പൈപ്പ് കൊണ്ടുള്ള മർദ്ദനത്തിൽ നിമിലിന്റെ തലക്ക് സാരമായി പൊട്ടൽ സംഭവിക്കുകയും വാളു കൊണ്ടു വെട്ടിയതിൽ ശരീരമാസകലം പരിക്ക് പറ്റുകയും ചെയ്തുവെന്നുമാണ് പരാതി. നിമിലിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവത്ര പുത്തൻകടപ്പുറം അരയച്ചൻ തിലകൻ(52), അഭിജിത്ത്(26), അഭിനവ് (20) എന്നിവരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

Comments are closed.