mehandi banner desktop
Chavakkad online

ബ്ലാങ്ങാട് വീട് കുത്തിത്തുറന്ന് സ്വർണ്ണക്കവർച്ച: അന്തർസംസ്ഥാന മോഷ്ടാക്കൾ കർണാടക പോലീസിന്റെ പിടിയിൽ

Ft

ചാവക്കാട്: ബ്ലാങ്ങാട് വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാക്കളായ രണ്ട് കർണാടക സ്വദേശികൾ പിടിയിലായി. കർണാടക കൊടഗു ചാമുണ്ഡി നഗർ സ്വദേശി പ്രസാദ് (48), മൈസൂർ എച്ച്.ഡി. കോട്ട സ്വദേശി ‘ചോട്ടാ ഫയാസ്’ എന്നറിയപ്പെടുന്ന ഫയാസ് അഹമ്മദ് (57) എന്നിവരെയാണ് കർണാടക പോലീസ് പിടികൂടിയത്.

Jan oushadi

​കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരും. കർണാടകയിൽ നടന്ന മറ്റൊരു കവർച്ചാ കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ചാവക്കാട് ബ്ലാങ്ങാട്ടെ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച നടത്തിയത് തങ്ങളാണെന്ന് ഇവർ വെളിപ്പെടുത്തിയത്. തുടർന്ന് കർണാടക പോലീസ് വിവരം ചാവക്കാട് പോലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ തെളിവെടുപ്പിനായി ഉടൻ ചാവക്കാട്ട് എത്തിക്കും.

​കഴിഞ്ഞ ജൂലൈ 12-ന് വൈകീട്ട് നാല് മണിക്കും എട്ട് മണിക്കും ഇടയിലായിരുന്നു മോഷണം. ബ്ലാങ്ങാട് പള്ളത്ത് മനയ്ക്കൽ അബ്ദുൾ കരീമിന്റെ വീട്ടിലാണ് സംഘം കവർച്ച നടത്തിയത്. തൃശ്ശൂരിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം പോയി മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. വീടിനകത്തെ സ്റ്റീൽ അലമാര തകർത്ത് പ്രധാന അറയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മാല, മോതിരങ്ങൾ, ലോക്കറ്റ്, സ്വർണ്ണ കോയിനുകൾ എന്നിവയും 5,500 രൂപയുമാണ് പ്രതികൾ കവർന്നത്

Comments are closed.