mehandi banner desktop
Chavakkad online

തെരുവ് വിളക്കുകൾ അണഞ്ഞിട്ട് പത്ത് ദിവസം;  നട്ടുച്ചയ്ക്ക് തീപ്പന്തം കൊളുത്തി കോൺഗ്രസ് പ്രതിഷേധം

Ft

​ചാവക്കാട്: തിരുവത്ര നോർത്ത് മൂന്നാം വാർഡിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ നഗരസഭാ അധികൃതരുടെ അനാസ്ഥക്കെതിരെ നട്ടുച്ചയ്ക്ക് തീപ്പന്തം കൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കോട്ടപ്പുറം അങ്കണവാടി റോഡ്, പുതിയറ പുന്ന റോഡ്, തിരുവത്ര ഗാന്ധിനഗർ റോഡ് തുടങ്ങിയ പ്രധാന വഴികളിലെല്ലാം കഴിഞ്ഞ പത്ത് ദിവസമായി സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല. ഓണം, നബിദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ പോലും പ്രദേശമാകെ ഇരുട്ടിലായിരുന്നു.

Jan oushadi

​വിഷയം ചൂണ്ടിക്കാട്ടി വാർഡ് കൗൺസിലർക്കും നഗരസഭാ അധികൃതർക്കും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രവർത്തകർ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

​പ്രതിഷേധ സമരം യു.ഡി.എഫ് കൺവീനർ കെ.വി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കണ്ടമ്പുള്ളി ഗോപി, കോനാരത്ത് ഷുക്കൂർ, ഇ.പി. ഷാഫി, എ.എസ്. സജിത്ത്, അബ്ബാസ് താഴത്ത് എന്നിവർ നേതൃത്വം നൽകി.

Comments are closed.