mehandi banner desktop
Chavakkad online

സ്നേഹചിഹ്നമുയർത്തി ഹൃദയസംരക്ഷണ പ്രതിജ്ഞയുമായി വിദ്യാർഥികൾ

Ft

തൈക്കാട്: ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കിയും കൃത്യമായ വ്യായാമം ശീലമാക്കിയും ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന ഉറപ്പുമായി വിദ്യാർഥികൾ. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തൈക്കാട് വി.ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ യൂണിഫോം സംഘടനകളിലെ അംഗങ്ങളാണ് സ്നേഹചിഹ്നമുയർത്തി വേറിട്ട പ്രതിജ്ഞ ചൊല്ലിയത്.

Jan oushadi

സ്കൂളിൽ സംഘടിപ്പിച്ച ഹൃദയദിന സെമിനാർ 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻ.സി.സി. ഓഫീസർ മേജർ പി.ജെ. സ്റ്റൈജു ഉദ്ഘാടനം ചെയ്തു. മനുഷ്യശരീരത്തിന് ദോഷകരമായ ഭക്ഷണരീതികൾ ഉപേക്ഷിക്കണമെന്നും കൃത്യമായ വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർഥികൾക്ക് അദ്ദേഹം ഹൃദയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പതിനെട്ടാം പിറന്നാൾ മുതൽ രക്തദാനം ശീലമാക്കുമെന്നും ഹൃദയാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജിത മോൾ പി. പുല്ലേലി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജിഷ എ.എം., രഞ്ചി ടി.ആർ., സിന്ധു ഐ.എസ്., സന്ധ്യ കെ.ടി. എന്നിവർ ഹൃദയദിന സന്ദേശം നൽകി. വിദ്യാർഥികളായ സഫ മനാഫ്, സചേത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ചാർട്ട് പ്രദർശനം, സംവാദം, ലേഖന-ചിത്രരചനാ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.

Comments are closed.