അധ്യാപകരുടെ അധിക അക്കാദമിക പിന്തുണ – കരുതൽ 2023 ന് തുടക്കമായി

പുത്തൻകടപ്പുറം : വിദ്യാർഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക എന്ന ഉദ്ദേശവുമായി കെഎസ്‌ടിഎ ( കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ ) സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കരുതൽ 2023 പദ്ധതി ചാവക്കാട് ഉപജില്ലയിൽ
പുത്തൻ കടപ്പുറം ജി.എഫ് യു.പി സ്കൂളിൽ തുടക്കമായി.
പി ടി എ പ്രസിഡണ്ട് ഷെഹീർ എൻ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രധാന അധ്യാപിക റംല ബീവി അദ്ധ്യക്ഷത വഹിച്ചു.

ആഗസ്ത് ഒന്നുമുതൽ നവംബർ 30 വരെയാണ് കരുതൽ 2023ന്റെ ഭാഗമായുള്ള വിദ്യാഭ്യാസ യജ്ഞം. 30 മണിക്കൂർ ഉൾക്കൊള്ളുന്ന മൊഡ്യൂളാണ് തയ്യാറാക്കിയിരിക്കുന്നത്. സ്കൂൾ സമയത്തിന് പുറമെയുള്ള അധിക സമയവും അവധി ദിനങ്ങളും ഉപയോഗപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക.
യു.പി ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഗണിത – ഭാഷ- ശാസ്ത്ര വിഷങ്ങൾക്ക് പ്രത്യേക മൊഡ്യൂൾ പ്രകാരം പഠന ക്ലാസുകൾ നൽകലാണ് പദ്ധതിയുടെ ലക്ഷ്യം. പഠനപിന്നോക്കാവസ്ഥ പരിഹാരത്തിന് ഉതകും വിധമാണ് പദ്ധതി.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.