mehandi new

വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പുസ്തകങ്ങളുമായി അദ്വയ സൗഹൃദ കൂട്ടായ്മ സ്കൂളിലെത്തി

fairy tale
planet fashion

ബ്രഹ്മകുളം : തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ ഉതകുന്ന പുസ്തകങ്ങളുമായി അദ്വയ ഹയർ സെക്കന്ററി സൗഹൃദ കൂട്ടായ്മ വി ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെത്തി.
വിദ്യാർത്ഥികളിൽ വായനയുടെ ചിറകുകൾ വിരിയിക്കുക എന്ന മഹാരഥൻമാരുടെ സന്ദേശങ്ങൾ ഉൾകൊണ്ടാണ് അദ്വയ ടീം പുസ്തകങ്ങളുമായി പ്രശസ്ത സാഹിത്യകാരൻ കോവിലൻ പഠിച്ച സ്കൂൾ തട്ടകത്തിലേക്ക് കടന്ന് വന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന വയനാ ദിനാചരണം സ്കൂൾ മാനേജർ വി.ബി. ഹീരലാൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ.പി.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു.
പി.എൻ.പണിക്കർ അനുസ്മരണ ചടങ്ങിൽ വെച്ച് അദ്വയ ടീം പ്രതിനിധികളായ എം എം ഷിഹാബുദീൻ, ഫർഹാന റഹ്മാൻ, പി ആർ അക്ഷയ എന്നിവർ ചേർന്ന് വിദ്യാർത്ഥി പ്രതിനിധികൾക്ക് പുസ്തകങ്ങൾ കൈമാറി.
അദ്വയ സൗഹൃദകൂട്ടായ്മയിലെ അംഗങ്ങളുടെ വീടുകളിൽ നിന്നാണ് അൻപതിലധികം വരുന്ന പുസ്തകങ്ങൾ സമാഹരിച്ചത്.
അജ്ഞതയുടെ ഇരുട്ടറകളിൽ വായന കൊണ്ട് വെളിച്ചം നിറയ്ക്കാൻ ശ്രമിക്കുന്ന അധ്യാപകരെ അഭിനന്ദനമറിയിച്ചാണ് പുസ്തകങ്ങൾ കൈമാറിയത് .

പ്രിൻസിപ്പാൾ ജിതമോൾ പി പുല്ലേലി, അദ്വയ കോർഡിനേറ്ററും അധ്യാപികയുമായ റോസിലിൻഡ് മാത്യു,
അദ്വയ കൺവീനർ ഷിഹാബ് എം എം, വിദ്യാർത്ഥികളായ എൻ എസ് പ്രാർത്ഥന, ഗായത്രി എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.