mehandi new

ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് – ഓവറോൾ കിരീടം കരാട്ടെ കിഡിന്

fairy tale

ദുബായ് : ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പതിനേഴിൽ പരം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് യു എ ഇ കരാട്ടെ അസോസിയേഷൻ പ്രസിഡണ്ടും വേൾഡ് കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ മേജർ ജനറൽ നാസർ അബ്ദുറസാഖ് അൽ റസൂഖി ഉദ്ഘാടനം ചെയ്തു. യു എ ഇ കരാട്ടെ അസോസിയേഷൻ ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ്‌ അബ്ബാസ് അധ്യക്ഷത വഹിച്ചു.

planet fashion

ടൂർണമെന്റ് ചീഫ് ഓർഗനൈസർ ഡോ റെൻഷി രഞ്ജിത്ത് വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. അയോദ്ധനകലകളിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കുള്ള അറേബ്യ ൻ സാമൂറായ് പുരസ്കാരങ്ങൾ സെൻസായ് സി വി ഉസ്മാൻ, സെൻസായ് അക്ബർ ഇസ്മായിൽ, സെൻസായ് ശിവാനന്ദ് സാലിയൻ, സെൻസി ടിയാനോ ഓർമനോവിക്, സെൻസി നേതാലിയാ ക്ലിമങ്കോ, സെൻസി ശ്രുതി ദേവരി എന്നിവർ ഏറ്റുവാങ്ങി.

ഓവർഓൾ ചാമ്പ്യൻഷിപ് നേടിയ കരാട്ടെ കിഡ് ക്ലബ്ബും, സ്കൂൾ തല ചാമ്പ്യൻഷിപ് നേടിയ ഗൾഫ് ഏഷ്യൻ സ്കൂൾ ഷാർജ എന്നിവർ പ്രത്യേക പുരസ്കാരങ്ങൾ കരസ്ഥമാക്കി.
ഡോ സ്വപ്നശ്രീ സ്വാഗതവും ദിൽന ദിനേശ് നന്ദിയും പറഞ്ഞു.

Unani banner ad

Comments are closed.