Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതി – എസ് ഡി പി ഐ പ്രതിഷേധം
ചാവക്കാട് : വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതുന്ന പിഎംശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വെച്ചതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രകടനം സംഘടിപ്പിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ!-->…
ചാവക്കാട് നഗരസഭയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു
ചാവക്കാട്: നഗരസഭയിലെ 15-ാം വാർഡിലെ മൂന്ന് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. അമ്പത്ത് റോഡ്, ബത്തൻ ബസാർ റോഡ്, നവയുഗം റോഡ് എന്നിവയാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. റോഡുകളുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ!-->…
ദേശീയ പാതയിലെ അപകടക്കുഴി – എസ് ഡി പി ഐ പ്രതിഷേധിച്ചു
തിരുവത്ര: മാസങ്ങളോളമായി തകർന്നു കിടക്കുന്ന ദേശീയപാത 66 തിരുവത്രയിലെ അപകടകരമായ കുഴി നികത്താതിനെതിരിൽ എസ് ഡി പി ഐ തിരുവത്ര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. തിരുവത്ര കുമാർ സ്കൂളിന് സമീപത്തുള്ള ഈ ഭാഗം!-->…
ഭക്തജനങ്ങൾക്കും വഴിയാത്രക്കാർക്കും കെണിയൊരുക്കി കുഴി
ഗുരുവായൂർ : ഭക്തജനങ്ങൾക്കും വഴിയാത്രക്കാർക്കും കെണിയൊരുക്കി ഗുരുവായൂർ പടിഞ്ഞാറേ നടയിൽ കുഴി. മാസങ്ങൾക്ക് മുൻപ് സ്ട്രീറ്റ് ലൈറ്റിനായി ഉണ്ടാക്കിയതാണ് ഈ കുഴി. നഗരസഭാ ഭരണാധികാരികളുടെ അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം!-->…
ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് അതിക്രമം; വടക്കേക്കാട് ബ്ലോക്ക് കോണ്ഗ്രസ് പ്രതിഷേധം…
പുന്നയൂർക്കുളം: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. വടക്കേക്കാട് എം ആന്റ് ടി ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ആൽത്തറ!-->…
ഷാഫി പറമ്പിലിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം
ഗുരുവായൂർ : ഷാഫി പറമ്പിൽ എംപിക്കു നേരെ പേരാമ്പ്രയിലെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.കെ.!-->…
ശബരിമല സ്വർണ്ണപാളി – ദേവസ്വം മന്ത്രി രാജിവെക്കണം
കടപ്പുറം : ശബരിമലയിൽ സ്വർണ്ണപാളി മോഷണത്തിന് നേതൃത്വം നലകിയ ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം!-->…
ശബരിമല സ്വർണ്ണപാളി – സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കോൺഗ്രസ്സ് പ്രതിഷേധ ജ്വാല
ചാവക്കാട് : ശബരിമലയിലെ സ്വർണ്ണപാളി കവർച്ച നടത്തിയെന്നാരോപിച്ച് പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മുൻസിപ്പൽ ചത്വരത്തിൽ നിന്നും!-->!-->!-->…
ഗസ്സ ഐക്യ ദാർഢ്യം – ചാവക്കാട് നഗരം വളഞ്ഞു സി പി എം
ചാവക്കാട്: ഇസ്രായേൽ ഭീകരതയ്ക്കെതിരെ സിപിഎം നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. സ്ത്രികളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള് ചങ്ങലയിൽ കണ്ണികളായി. ചാവക്കാട് താലൂക്കോഫീസ് പരിസരത്ത് നിന്നും!-->…
പിണറായി വിജയൻ കേരളം കണ്ട കപടനായ മുഖ്യമന്ത്രി : പി എം സാദിഖലി
കടപ്പുറം : ഇ എം എസ് മുതൽ കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ജനങ്ങൾ വെറുക്കുന്ന മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പിണറായി വിജയൻ എന്നതാണ് ഏക ഉത്തരം എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി അഭിപ്രായപ്പെട്ടു. ഇത്രമേൽ കപടനായ ഒരു!-->…

