mehandi new

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

fairy tale

ചാവക്കാട് : ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുതുവുട്ടൂർ സ്വദേശി പോക്കാക്കില്ലത്ത് ജലാലുദ്ധീൻ മകൻ നിസാം (38) ആണ് മരിച്ചത്. മുതുവുട്ടൂരിൽ ഓട്ടോ ഡ്രൈവറായിരുന്നു. 

planet fashion

കഴിഞ്ഞ മാസം 30 ന്  ബുധനാഴ്ച ഉച്ചതിരിഞ്‌ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിലെ എഴുന്നെള്ളിപ്പിനിടെ പുന്ന സ്കൂൾ റോഡിൽ വെച്ചാണ് സംഭവം.   മരുതയൂർ കുളങ്ങര മഹാദേവൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ നിസാമിന്റെ നെഞ്ചെല്ലുകൾ തകർന്നിരുന്നു. ആന പാപ്പാൻ ബിജു വിനും പരിക്കേറ്റിരുന്നു.

മാതാവ് : സഫിയ. ഭാര്യ: നിത. മകൾ: നിസ്‌വ. കബറടക്കം പോലീസ് നടപടികൾക്ക് ശേഷം വെള്ളിയാഴ്ച

Comments are closed.