mehandi new

ഹൃദയാഘാതം ; ചാവക്കാട് ഓവുങ്ങൽ സ്വദേശി ദുബായിൽ നിര്യാതനായി

fairy tale

ദുബായ് : ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപം, പരേതനായ കോമളത്ത് വീട്ടിൽ അബ്ദുൽ കാദർ മകൻ മുബാറക് (52) ദുബായിൽ നിര്യാതനായി. ദുബായ് ലുലു  സീനിയർ ജീവനക്കാരനാണ് മുബാറക്. ഇന്ന് രാവിലെ എട്ടരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുബാറക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കണ്ടെത്തിയ ഹൃദയ ധമനികളിലെ ബ്ലോക്ക് നീക്കുകയും ചെയ്തു. എന്നാൽ ഉച്ചതിരിഞ്ഞു മൂന്നു മണിയോടെ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

planet fashion

ഇളയ മകളുടെ വിവാഹത്തിനായി അടുത്ത ജനുവരിയിൽ നാട്ടിൽ പോകുന്നതിനായി ലീവിന് അപേക്ഷിച്ചിരിക്കെയാണ് മരണം.  മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. അടുത്ത രണ്ടു ദിവസങ്ങൾ ദുബയിൽ അവധിയാണ്. ദുബായിലെ അൽ നഹ്ദ, എൻ എം സി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലാണ് മൃതദേഹം (NMC Specialty Hospital, Al Nahda ).

ഭാര്യ: ഷീബ.(സാമൂഹ്യ പ്രവർത്തകൻ ഫിറോസ് തൈപ്പറമ്പിന്റെ സഹോദരി) മക്കൾ: ശർബീന, ഷാനിയ. മരുമകൻ: നസീർ.

Ma care dec ad

Comments are closed.