mehandi new

കേരളത്തിനോട് അവഗണന – കേന്ദ്ര സർക്കാർ ബജറ്റിൽ പ്രതിഷേധിച്ച് പ്രകടനം

fairy tale

തിരുവത്ര : കേന്ദ്രസർക്കാർ ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച്  സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

planet fashion

കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച പ്രകടനം പുത്തൻകടപ്പുറം സെന്ററിൽ സമാപിച്ചു.  സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവും, ചാവക്കാട് നഗരസഭ വൈസ് ചെയർമാനുമായ കെ കെ മുബാറക്ക് പൊതുയോഗം ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ടി എം ഹനീഫ, പി കെ രാധാകൃഷ്ണൻ, പ്രസന്ന രണദേവ്, കെ ആർ ആനന്ദൻ, ടി എം ദിലീപ്, പി പി രണദേവ് എന്നിവർ സംസാരിച്ചു.  വി ജി സഹദേവൻ, ടി എം ഷെഫീക്ക്, എം എ ബഷീർ, പ്രിയ മനോഹരൻ, കെ യു ജാബിർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Comments are closed.