mehandi new

ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി ഫുട്ബോൾ ടൂർണമെന്റിൽ റെഡ് വാരിയേഴ്സ് ജേതാക്കളായി

fairy tale

കോട്ടപ്പടി : ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂർ നഗരസഭ 34-ാം വാർഡ് കൌൺസില൪ ജീഷ്മ സുജിത്ത് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ക്ലെസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി റെഡ് വാരിയേഴ്സ് ജേതാക്കളായി. പി. ടി. എ. പ്രസിഡന്റ്  കെ. എ൦. മുകേഷ് സമ്മാനദാന൦ നിർവ്വഹിച്ചു.  ഫുട്ബോൾ കളിക്കാരായ പൂർവ്വ വിദ്യാർത്ഥികളെ ഹെഡ്മാസ്റ്റർ  റോബിൻ  സമ്മാനങ്ങൾ നല്കി ആദരിച്ചു. ഫുട്ബോൾ കോച്ച് ഡാൽബി൯, പി. ടി. എ. കമ്മിറ്റി അംഗങ്ങളായ ദേവ് ലാൽ, ജിജോ ജോ൪ജ്, ഗണേശൻ, ബിനോയ് വി. കെ. എന്നിവ൪ നേതൃത്വം നൽകി. ബെസ്റ്റ് പ്ലെയറായി സാമിൽനെയും (ആറാം ക്ലാസ് A), ബെസ്റ്റ് ഡിഫെൻഡറായി ശിവാനന്ദിനെയും (ആറാം ക്ലാസ് A),  ബെസ്റ്റ് ഗോൾ കീപ്പറായി ആൽബിനെയും (ഏഴാം ക്ലാസ്  A) തിരഞ്ഞെടുത്തു 

Jan oushadi muthuvatur

Comments are closed.