mehandi new

ചാവക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം – മൂന്നംഗ സംഘം അറസ്റ്റില്‍

fairy tale

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

planet fashion

മണത്തല അയിനിപ്പുള്ളി സ്വദേശികളായ പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33), മേനോത്ത് ജ്യോതിബാസു മകന്‍ വിഷ്ണു(21), ചൂണ്ടല്‍ ചെറുവാലിയില്‍ മുഹമ്മദുണ്ണി മകന്‍ സുനീര്‍( 40) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4.40ന് മണത്തല കൊപ്പറ ചന്ദ്രന്റെ മകന്‍ ബിജു(40)വാണ് അക്രമികളുടെ കുത്തേറ്റ് മരിച്ചത്.

മണത്തല ചാപ്പറമ്പില്‍ ബൈക്കില്‍ വന്ന പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് ബിജുവിനെ കുത്തിവീഴ്ത്തുകയായിരുന്നു

ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മരണപ്പെട്ട ബിജുവിന്റെ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

ഈ കേസിലെ ഒന്നാം പ്രതി അനീഷ് നിരവധി കേസുകളില്‍ പ്രതിയും സ്റ്റേഷന്‍ റൗഡിയുമാണ്.

ബിജുവിന്റെ മൃതദേഹം വൻ ജനാവലിയുടെ സാനിധ്യത്തിൽ ഇന്ന് വൈകീട്ട് സംസ്കരിച്ചു

Jan oushadi muthuvatur

Comments are closed.