mehandi new

ഒൻപതു വയസ്സുകാരൻ കടലിൽ മുങ്ങി മരിച്ചു – ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് പോയ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

fairy tale

പൊന്നാനി : ബീച്ചിൽ ഫുട്ബോൾ കളിക്കിടെ കടലിലേക്ക് പോയ ബോൾ എടുക്കാനായി ശ്രമിക്കുന്നതിനിടെ ഒൻപതു വയസ്സുകാരൻ മുങ്ങി മരിച്ചു.  പൊന്നാനി പോലീസ് സ്റ്റേഷന് സമീപം സാമ്മോന്റകത്ത് മുജീബിന്റെ മകൻ മിഹ്‌റാൻ (9) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മറ്റു കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരയിൽ പെട്ട് മുങ്ങിത്താഴ്ന്ന കുട്ടിയെ എടുത്ത്   ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

planet fashion

പുതുപൊന്നാനി ഹാജിയാർ എ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഫാത്തിമയാണ് കുട്ടിയുടെ മാതാവ്.

Comments are closed.