Sign in
Sign in
Recover your password.
A password will be e-mailed to you.
പിണറായി സർക്കാർ സംസ്ഥാനം ലഹരി മാഫിയക്ക് തീറെഴുതികൊടുക്കുന്നു
ചാവക്കാട് : ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകയോഗം സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷൻ വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്രമസമാധാനനില തകർക്കും വിധം സംസ്ഥാനം മദ്യ- ലഹരി മാഫിയക്ക് തീരെഴുതിക്കൊടുക്കകയാണ് പിണറായി വിജയൻ സർക്കാർ…
നടു റോഡിൽ യുവാവിന് കുത്തേറ്റു
ചാവക്കാട് : നടുറോഡിൽ യുവാവിന്
കുത്തേറ്റു. ചാവക്കാട് തെക്കൻഞ്ചേരി സ്വദേശി നിഷാദിനാണ് കുത്തേറ്റത്.
ഒരു മനയൂർ മുത്തം മാവ് സെന്ററിലായിരുന്നു സംഭവം
കുത്തേറ്റ യുവാവ് രക്ഷാപ്രവർത്തനത്തിനെത്തിയ
ആംബുലൻസ് ഗ്ലാസ് തകർത്തതായി പറയുന്നു.
ഇയാളെ…
കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനമേറ്റു
തിരുവത്ര : കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനമേറ്റു. തിരുവത്ര പുതിയറ പാണ്ടികശാല പറമ്പിൽ നൗഫലി (38) നാണ് മർദ്ദനമേറ്റത്.
തിരുവത്ര പുതിയറയിൽ വെച്ചാണ് സംഭവം. കഞ്ചാവ് വിൽപ്പനയെ എതിർത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് മേഖലയിലെ…
പോലീസിനെ ആക്രമിച്ച കേസ്സിൽ യുവാവിന് 4 വർഷം തടവും പിഴയും
ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എ.കെ.സുരേന്ദ്ര നെ ആക്രമിച്ച കേസിൽ ഒരുമനിയൂർ ഇല്ലത്തുപള്ളി മേപ്പുറത്ത് അർജുനൻ മകൻ ശ്രീരാജിനെ ( 28) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ആജ് സുദർശൻ നാല് വർഷം തടവിനും പതിനായിരം…
അധ്യാപക അഭിമുഖം തിങ്കളാഴ്ച
പാലപ്പെട്ടി : വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., യു.പി. ജൂനിയർ അറബിക്, ജൂനിയർ ഹിന്ദി എന്നീ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം. അഭിമുഖം തിങ്കളാഴ്ച പത്തിന് സ്കൂൾ ഓഫീസിൽ.
വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു
പുന്നയൂർ: -മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വായനാപക്ഷാചരണ സമാപനവും പുസ്തക സമാഹരണ വർഷാചരണ ഉദ്ഘാടനവും നടന്നു. വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ നടന്ന പരിപാടി സാഹിത്യകാരനും അധ്യാപകനുമായ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി…
വലയുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ കടലാമക്ക് ചാവക്കാട് തീരത്ത് പരിചരണം
ചാവക്കാട് : പുത്തൻകടപ്പുറത്ത് മത്സ്യബന്ധന വലയുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ നിലയിൽ കടലാമയെ കണ്ടെത്തി . ഇന്ന് വൈകുന്നേരം ആറരയോടെയാണ് അവശനിലയിലായ ആമയെ തിരകളടിച്ച് കരയിലേക്ക് വന്ന നിലയിൽ കണ്ടത് . ഒലിവ്റിഡ്ലി ഇനത്തിൽപ്പെട്ട ആമയാണിത്. പ്രകൃതി…
വിദ്യാർത്ഥികളുടെ ബസ്സ് യാത്രക്ക് എസ് എഫ് ഐ സംരക്ഷണമൊരുക്കും
ചാവക്കാട് :- വിദ്യാർത്ഥി കൺസെഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രവാക്യമുയർത്തി എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബസ്സ് സ്റ്റാന്റിലേക്ക് വിദ്യാർത്ഥി മാർച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് ജാസിർ ഇഖ്ബാൽ ഉദ്ഘാടനം…
ചേറ്റുവ ഡിവിഷൻ യു ഡി എഫിന്
ചേറ്റുവ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനിൽ സി പി എമ്മിലെ എൻ.ആർ.ഗണേശൻ രാജിവെച്ച ഒഴിവിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 732 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.എ.നൗഷാദ് കൊട്ടിലിങ്ങൽ വിജയിച്ചു. വിജയത്തിൽ ആഹ്ളാദം…
തദ്ദേശ സ്ഥാപനങ്ങൾ സാധാരണക്കാരൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നു- വി എം സുധീരൻ
ഗുരുവായൂർ: അധികാര വികേന്ദ്രീകരണത്തിൻറെ ഭാഗമായി കൂടുതൽ അധികാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾ സാധാരണക്കാരൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് വി.എം. സുധീരൻ. ജനങ്ങൾ ഏൽപ്പിക്കുന്ന അധികാരം ജനങ്ങൾക്കു വേണ്ടി ഉപയോഗിക്കാത്തത് തദ്ദേശ…
