Header

നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി പൊതുപ്രവര്‍ത്തകന്റെ ആത്മഹത്യാ ഭീഷണി

ഗുരുവായൂര്‍ : അഴുക്കുചാല്‍ പദ്ധതിക്കായി പൊളിച്ചിട്ട റോഡുകള്‍ ശബരിമല സീസണ് മുമ്പായി ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമൊവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ വത്സന്‍ താമരയൂര്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പതിനഞ്ച്…

ആടിനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

ഗുരുവായൂര്‍: തീറ്റക്കായി കെട്ടിയിരുന്ന ആടിനെ തെരുവ് നായക്കള്‍ കടിച്ചു കൊന്നു. ഗുരുവായൂര്‍ തൈക്കാട് മുസ്ലീം വീട്ടില്‍ അബ്ദുള്ളയുടെ ആടാണ് ചത്തത്. വീടിന് തൊട്ടടുത്തുള്ള പറമ്പിലാണ് ആടിനെ കെട്ടിയിരുന്നത്. ഉച്ചതിരിഞ്ഞ് നാലരയോടെ ആടിന്റെ…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്തെ പൊതു വിതരണ സംവിധാനം തകര്‍ക്കുന്നു – മുസ്ലീംലീഗ്

ചാവക്കാട്: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം തകര്‍ക്കുകയാണെന്ന് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്.റഷീദ് ആരോപിച്ചു. സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമത്തിന് പരിഹാരം കാണണമന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ്…

ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ 85ാ-ം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

ഗുരുവായൂര്‍: ഹിന്ദു സമൂഹത്തിലെ അവര്‍ണ്ണജനതക്ക് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ദര്‍ശനം നടത്തുതിന് വേണ്ടി കെ കേളപ്പന്റെ നേതൃത്വത്തില്‍ നടത്തിയ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ 85ാ-ം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.…

അനധ്യാപക പുനര്‍വിന്യാസം, ഒരു വിഭാഗം അനധ്യാപകര്‍ക്ക് ശംബളവും പുനര്‍നിയമനവും ഇല്ലാതായെന്ന് ആക്ഷേപം

ചാവക്കാട്: 2015-16 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തെ തുടര്‍ന്ന്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ ജോലി ചെയ്തു വരുന്ന ഒരു വിഭാഗം അനധ്യാപകര്‍ ശംബളവും പുനര്‍നിയമനവും ഇല്ലാതെ ദുരിതത്തിലാണെന്ന് കേരള എയ്ഡഡ് സ്‌ക്കൂള്‍ നോടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍…

വില്ലേജ് ഓഫീസുകളിലേക്ക് കോണ്ഗ്രസ് മാര്‍ച്ച് നടത്തി

ചാവക്കാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ റേഷന്‍ സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കണമൊവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോഗ്രസ്സ് കമ്മറ്റിയുടെ നേൃത്വത്തില്‍ മണത്തല വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.…

ഹാന്‍സ് വില്‍പന: ബേക്കറി ഉടമ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വില്പന നടത്തിയ കേസില്‍ ഒരാളെ വടക്കേക്കാട് പോലീസ് പിടികൂടി. വടക്കേക്കാട് മുക്കിലപീടിക സെന്‍ററില്‍ പ്രിന്‍സ് ബേക്കറി ഉടമ പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ സ്വദേശി തണ്ണീര്‍ക്കോട്ട് വീട്ടില്‍…

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള തുടങ്ങി

ചാവക്കാട്: വിദ്യാഭ്യാസ ഉപജില്ലാ ശാസത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസത്ര, പ്രവൃത്തിപരിചയ-ഐ.ടി മേളക്ക് ഒരുമനയൂര്‍ ഐഡിസി ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ തുടക്കമായി. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ചാക്കോ  ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 101…

സി.രാധാകൃഷ്ണന്

ഗുരുവായൂര്‍: പടിഞ്ഞാറെനടയിലെ ലത ഫാന്‍സി ഉടമ തെക്കേനടയില്‍ രാഹുല്‍ വിഹാറില്‍ സി.രാധാകൃഷ്ണന്‍(60 രാജന്‍) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ: ഹേമലത. മക്കള്‍: രാഹുല്‍, രോഹിത്.

സമകാലിക മലയാളം സിനിമകള്‍ ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നു-കമല്

ചാവക്കാട്: സമകാലിക മലയാളം സിനിമകള്‍ മദ്യത്തേയും മയക്കുമരുന്നിനേയും മഹത്വവത്ക്കരിച്ച് യുവതലമുറയെ വഴി തെറ്റിക്കുകയാണെന്ന്സംവിധായകന്‍ കമല്‍ പറഞ്ഞു. ലഹരിക്കെതിരെ ചാവക്കാട് പൗരാവലിയും പ്രോഗ്രസ്സീവ് ചാവക്കാടും ചേര്‍ന്ന് പുത്തന്‍കടപ്പുറത്ത്…