
പുന്നയൂർക്കുളം : കാറിടിച്ച് ചികിത്സയിൽ ഇരുന്ന കാൽനട യാത്രികൻ മരിച്ചു. മന്നലാംകുന്ന് ജുമാ മസ്ജിദിന് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കുന്നിക്കൽ മൊയ്‌ദീൻ കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ ജബ്ബാറാണ് (70) മരിച്ചത്. ഇന്നലെ രാവിലെ ആറര മണിയോടെയായിരുന്നു അപകടം. മന്നലാംകുന്ന് സെന്ററിലുള്ള ഇസ്തിരി കട തുറക്കാനായി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ജബ്ബാറിനെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ ജബ്ബാറിനെ ചാവക്കാട് ഹയാത് ആശുപത്രിയിലും വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു മരണം.
ആലപ്പുഴ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു.

ഭാര്യ : നഫീസ.
മക്കൾ : കബീർ, റഫീഖ് ( രണ്ടു പേരും യു എ ഇ ), റഹീന, ഷാജിത, താഹിറ, ബുഷറ, ഫാരിജ.
മരുമക്കൾ : ഷമീറ, ശഫ്ന, പരേതനായ അക്ബർ, ഷാനവാസ്, നസീർ, സുബൈർ.
കബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകീട്ട് മന്നലാംകുന്ന് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ

Comments are closed.