mehandi new

വിദ്യാർത്ഥികൾക്ക് വിഷരഹിത പച്ചക്കറി – കുന്നോളം നൽകട്ടെ പൊന്നിൻ ചിങ്ങം പദ്ധതിക്ക് തുടക്കം കുറിച്ചു

fairy tale

തിരുവത്ര : അടുക്കളത്തോട്ടം ഒരുക്കുന്നത്തിനായി പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ “കുന്നോളം നൽകട്ടെ പൊന്നിൻ ചിങ്ങം”  പദ്ധതിക്ക് തുടക്കം കുറിച്ചു. പി റ്റി എ പ്രസിഡണ്ട്‌ സി എ അബീന വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി മാത്രം വിദ്യാർത്ഥികൾക്ക് നൽകുന്ന പദ്ധതിയെക്കുറിച്ച്  പ്രധാനധ്യാപിക പി കെ റംല വിശദീകരിച്ചു.

planet fashion

രക്ഷിതാക്കളായ ഹാജറ ഇസ്മായിൽ, എ എച്ച് ശാലിനി, പി എസ് മുജീബ് റഹ്മാൻ, ഉമ്മു ഹബീബ, എ എൻ ഷഫ്‌ന, അഫീഫ സുഹാസ്, സ്കൂൾ ലീഡർ ഉമ്മുൽ ഹയ, കൃഷി പരിപാലകരായ പി എം ഹനാൻ, എ എഫ് അബ്ദുള്ള,  എം എസ് ബാസിതലി, സി എസ് മുഹമ്മദ്‌ ഇർഫാൻ, റിസ നസ്രിൻ, എൻ എസ് ശ്രേയ തുടങ്ങിയ വിദ്യാർഥികൾ, കോ ഓഡിനേറ്റർ എം കെ സലീം എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.