mehandi new

തെക്കൻ പാലയൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച – മേഖലയിൽ കവർച്ച തുടർക്കഥയാകുന്നു

fairy tale

പാലയൂർ : ചാവക്കാട് തെക്കൻ പാലയൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. വള, കമ്മൽ, മോതിരം തുടങ്ങിയ സ്വർണ്ണാഭരണങ്ങൾ നഷ്ടമായി. തെക്കൻ പാലയൂരിൽ മുഹമ്മദുണ്ണി ഭാര്യ ഖൈറുന്നീസയുടെ  വീട്ടിലാണ്  കവർച്ച നടന്നത്. പെരുന്നാൾ പ്രമാണിച്ച് വീട്ടുക്കാർ അവരുടെ ബന്ധുവീട്ടിൽ  പോയിരിക്കുകയായിരുന്നു. ഒരാഴ്ച്ച മുൻപ്  ബന്ധു വീട്ടിൽ പോയ വീട്ടുകാർ ഇന്നലെ 19 തിയ്യതി  വൈകീട്ട് തിരിച്ചു വന്നപ്പോഴാണ് പുറകിലെ വാതിലിന്റെ പൂട്ട് പൊളിച്ചു മോഷ്ടാവ് അകത്തു കടന്നതായി മനസ്സിലായത്. റൂമുകളിലെ  അലമാരയും സാധന സാമഗ്രികളും വാരി വലിചിട്ട  നിലയിലായിരുന്നു.  രണ്ടര പവന്റെ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. കൃത്യ നിർവഹണത്തിന് ശേഷം മോഷ്ടാവ് വീടിനകത്ത് മുളകുപൊടി വിതറിയിട്ടാണ് പോയിട്ടുള്ളത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

planet fashion

സമാനമായ രീതിയിൽ ഒരാഴ്ച്ച മുൻപ് പാലയൂർ എടപ്പുള്ളി മേഖലയിലും മോഷണം നടന്നിരുന്നു.

Macare 25 mar

Comments are closed.