mehandi new

സിസോ മറൈൻ വേൾഡ് നാടിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്നു – ടി വി സുരേന്ദ്രൻ

fairy tale

എടക്കഴിയൂർ : ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം സിസോ മറൈൻ വേൾഡ് പഞ്ചവടിയുടെയും പുന്നയൂർ പഞ്ചായത്തിന്റെയും വികസനത്തിന്‌ കാരണമായതായി പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ. മറൈൻ വേൾഡ് പബ്ലിക് അക്വാറിയത്തിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിന്റെയും അതുവഴി നാടിന്റെയും വികസനത്തിന്റെ ഭാഗമായി പഞ്ചവടി ബീച്ചിലേക്കുള്ള യാത്ര സുഖമമാക്കാൻ റോഡ് റീ ടാറിങ് പ്രവർത്തികൾ ഉടൻ ആരംഭിക്കും. വ്യക്തിപരമായി നിരവധി ആക്ഷേപങ്ങൾ നേരിട്ടെങ്കിലും സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യുന്ന ടേക്ക് എ ബ്രേക്ക്‌ പദ്ധതിയിൽ ഉൾപ്പെട്ട വിശ്രമകേന്ദ്രം പഞ്ചവടി ബീച്ചിൽ ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദിനേനെ നിരവധി സഞ്ചാരികൾ എത്തുന്ന മറൈൻ ഡ്രൈവ് പബ്ലിക് അക്വാറിയം നാടിന്റെ വികസനത്തിനും പെരുമക്കും കാരണമായതായി പുന്നയൂർ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് എം വി ഹൈദരലി പറഞ്ഞു. ചടങ്ങിൽ ആശംസ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളി ജില്ലാകോൺഗ്രസ്സ് പ്രസിഡന്റ് സി വി സുരേന്ദ്രൻ മരക്കാൻ, സിസോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനിക് സ്റ്റഡീസ് ചെയർമാൻ ഇസ്മായിൽ ആർ ഒ, മാനേജിങ് ഡയറക്ടർ നൗഷർ മുഹമ്മദ് പി സി, സിഇഒ ഫൈസൽ ആർ ഒ, വൈസ് ചെയർമാൻ സി. അബ്ദുൽ നാസർ, മുഖ്യ രക്ഷാധികാരി പ്രൊഫ വി കെ ബേബി, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ മജീദ് കരിക്കുഴി വളപ്പിൽ. ഡയറക്ടർമാരായ ഷൌക്കത്ത് ഇ പി, റഫീഖ് ടി മുഹമ്മദ് എന്നിവർ സംസാരിച്ചു.

മറൈൻ വേൾഡ് പബ്ലിക് അക്വാറിയത്തിന്റെ ഫൗണ്ടർമാരിൽ ഒരാളും മുഖ്യ സൂത്രധാരനുമായ ആർ ഒ ഫൈസലിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
സോഷ്യൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി കിഡ്നി രോഗികൾക്കുള്ള ചികിത്സ ഫണ്ട് ചാവക്കാട് കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി. പ്രസിഡന്റ് ലത്തീഫ് ആമെങ്കര, ഹക്കീം ഇമ്പാർക്ക്, ഹബീബ്, ജനീഷ് സി എം എന്നിവർ ചേർന്ന് സ്വീകരിച്ചു.

ആർ ഒ ഫൈസലിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
സോഷ്യൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി കിഡ്നി രോഗികൾക്കുള്ള ചികിത്സ ഫണ്ട് ചാവക്കാട് കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി. കൺസോൾ ചെയർമാൻ ലത്തീഫ്, ഹക്കീം ഇമ്പാർക്ക്, ഹബീബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി. വാർഷികാഘോഷത്തിനെത്തിയവർക്കെല്ലാം വിഭവ സമൃദ്ധമായ ഭക്ഷണവും തയ്യാറാക്കിയിരുന്നു.

2021 ജനുവരിയിൽ പൊതുജനത്തിനായി തുറന്നു കൊടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം മറൈൻ വേൾഡ് വിനോദ സഞ്ചാരികളുടെ മുൻഗണനാ പട്ടികയിലെ ആദ്യ ഇടങ്ങളിൽ ഒന്നാണ്.

Royal footwear

Comments are closed.