തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു


ബ്ലാങ്ങാട് : തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു.
തിരുവത്ര ചെങ്കോട്ട തൊണ്ടൻപിരി ഷാഹു മകൻ ഷബിൻ (19) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപതു മണിയോടെ അഞ്ചുപേർ അടങ്ങിയ സംഘം കുളിക്കാനായി ഇറങ്ങിയതായിരുന്നു. പിന്നീട് ഷെബിനെ കുളത്തിൽ കാണാതാവുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ഗുരുവായൂർ ഫയർഫോഴ്‌സും നടത്തിയ രക്ഷാപ്രവർത്തനത്തിൽ അരമണിക്കൂറിനു ശേഷം കുളത്തിനടിയിൽ നിന്നും യുവാവിനെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ച് അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം ചാവക്കാട് ഹയാത് ആശുപത്രിയിൽ.
കുളത്തിൽ കുളിക്കുന്നത് പള്ളി കമ്മിറ്റി വിലക്കിയിട്ടുള്ളതാണ്. ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
മാതാവ്: സുമയ്യ. സഹോദരി : ശബാന.

Comments are closed.