
കടപ്പുറം: വട്ടേക്കാട് പി കെ മൊയ്‌ദുണ്ണി ഹാജി മെമോറിയൽ സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ മരിച്ചു.
കാഞ്ഞാണി എറവ് അഞ്ചാംകല്ല് ചെറുവത്തൂർ ടെൻസിയുടെ ഭാര്യ റെറ്റി (56) യാണ് മരിച്ചത്.

മകനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ സ്‌കൂട്ടറിന് പിറകിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ഉടനെത്തന്നെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആറാംകല്ല് കപ്പേളക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.
മക്കൾ: ബ്രൂണി മരിയ, ബ്രോളിൻ. മരുമകൻ: ബിനോയ്.
സംസ്കാരം ശനിയാഴ്ച വൈകീട്ട് 5.30 ന് എറവ് കപ്പൽ പള്ളി സെമിത്തേരിയിൽ

Comments are closed.