mehandi new

അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി

fairy tale

ഗുരുവായൂർ: തൈക്കാട് വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. ഷട്ടിൽ, വോളീബോൾ, ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഷിൽവ ജോഷി നിർവഹിച്ചു. സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ്‌ സി. ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

planet fashion

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജിതമോൾ പി പുല്ലേലി സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് ഇ. വി. സതീദേവി നന്ദിയും പ്രകാശിപ്പിച്ചു. സ്കൂൾ മാനേജർ വി. ബി. ഹീരാലാൽ മുഖ്യസന്ദേശം നൽകി. സ്കൂളിലെ മുൻ കായിക അധ്യാപകനായിരുന്ന ടോണി മാസ്റ്റർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

സ്കൂളിലെ കായികാധ്യാപകനായ കെ. യു. ഷൈഫൽ വിദ്യാർത്ഥികൾക്ക് ക്യാമ്പ് നിർദ്ദേശങ്ങൾ നൽകി. അധ്യാപകരായ ജോസഫ് ലിജോൺ, വി. ബി. ശ്രീനിവാസൻ, റോസിലിൻഡ് മാത്യു, കെ. മാധവ്ദാസ്, വി. ജി. മീര, അനധ്യാപക സ്റ്റാഫ് എം. ദീപുകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare 25 mar

Comments are closed.